CinemaGeneralMollywoodNEWS

“അതിശയമാണ് ഇദ്ദേഹം”; ഞാനത് അത്ഭുതപൂര്‍വ്വം കണ്ടുനിനിന്നു; സിബി മലയില്‍

മോഹന്‍ലാല്‍ – സിബിമലയില്‍ ടീം മലയാളികള്‍ക്ക് എന്നും ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചിട്ടിള്ളുവരാണ്. മോഹന്‍ലാലിലെ അഭിനയ വിസ്മയം പ്രകടമായ ഇത്തരം സിനിമകള്‍ കാലങ്ങളോളം മലയാള പ്രേക്ഷക മനസ്സില്‍ കുടിയിരിക്കും എന്നത് തീര്‍ച്ചയാണ്. സിബി മലയില്‍- ലോഹിതദാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ‘ചെങ്കോല്‍’. ചെങ്കോല്‍ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകന്‍ സിബി മലയില്‍.

“ചെങ്കോല്‍ എന്ന് പറയുന്ന ചിത്രത്തില്‍ സേതുമാധവന് വീണ്ടും സാധരണ ജീവിതത്തിലേക്ക് പോകാന്‍ കഴിയാതെ വരികയും പിന്നീട് ഒരു വാടക ഗുണ്ടയായി ജീവിക്കേണ്ടിയും വരുന്ന സന്ദര്‍ഭത്തില്‍ ഒരു ഹോട്ടല്‍ മുറിയില്‍ താമസിച്ചു കൊണ്ട് മുന്‍പ് തന്‍റെ ജീവിതം വഴിമാറി പോയ ആ സ്ഥലം നോക്കിക്കാണുന്നുണ്ട്. അവിടെ നിന്നും തിരിഞ്ഞിട്ട് ഇദ്ദേഹം കണ്ണാടിയുടെ മുന്നില്‍ പോയി നിന്നിട്ട് അതില്‍ തന്‍റെ പ്രതിരൂപം നോക്കി കൊണ്ട് തന്‍റെ മുഖത്തുണ്ടായ ആ മുറിവിന്‍റെ പാടില്‍ താലോടി കൊണ്ട് നില്‍ക്കുന്ന ഒരു രംഗമുണ്ട്. അത് ലാല്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ഇങ്ങനെ കട്ട്‌ പറയാന്‍ പോലും മറന്നു നോക്കി നിന്ന് പോയി. അതൊക്കെ അഭിനയത്തിന്‍റെ ഏറ്റവും മൂര്‍ത്തമായ അവസ്ഥകളാണ്”. സിബിമലയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button