GeneralNEWS

ബലാത്സംഗത്തിനിരയായെന്ന് മുതിര്‍ന്ന നടി: അധ്യാപകന്‍ അറസ്റ്റില്‍

മുംബൈ•ബിസിനസുകരനെതിരെ 67 കാരിയായ മുതിര്‍ന്ന ബോളിവുഡ് നടി ഫയല്‍ ചെയ്ത ബലാത്സംഗ-വഞ്ചനാ കേസുമായി ബന്ധപ്പെട്ട് 54 കാരനെ ഞായറാഴ്ച ഉത്തര്‍പ്രദേശില്‍ നിന്നും അറസ്റ്റ് ചെയ്തു.

അറബിക് അധ്യാപകനായ ഖുവാരി ഗൌസുല്‍വാര ഹസ്മത് അലി അന്‍സാരിയാണ് അറസ്റ്റിലായത്. മാര്‍ച്ചില്‍ ജൂഹൂ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ പ്രതിയാണ് ഇദ്ദേഹം. കേസിലെ മുഖ്യപ്രതിയായ ബിസിനസുകാരനും പരാതിക്കാരിയും തമ്മില്‍ വിവാഹിതരായിട്ടുണ്ട് എന്ന് തെളിയിക്കാന്‍ വ്യാജരേഖകള്‍ ചമച്ചു എന്നതാണ് അധ്യാപകനെതിരെയുള്ള ആരോപണം.

2011-2015 കാലയളവില്‍ തനിക്ക് നാല് ഫ്ലാറ്റുകള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ബിസിനസുകാരന്‍ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പടെ 15.4 0 കോടിയോളം രൂപ തന്റെ പക്കല്‍ നിന്നും തട്ടിയെടുത്തതായും നടി ആരോപിക്കുന്നു. ജനുവരി 10 നാണ് പരാതിക്കാരി ഫയല്‍ ചെയ്ത കേസില്‍ ബിസിനസുകാരനെ ജൂഹു പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. തുടര്‍ന്ന് കേസ് തുടരന്വേഷണത്തിനായി മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അന്വേഷണത്തില്‍ ബിസിനസുകാരന്‍ അന്‍സാരിയുടെ സഹായത്തോടെയാണ് വ്യാജ നിക്കാഹ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്ന് പോലീസ് കണ്ടെത്തി.

തട്ടിപ്പിനെക്കുറിച്ച് പുറത്ത് പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ബിസിനസുകാരന്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും നടി ആരോപിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ബിസിനസുകാരന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് മെഴ്സിഡസ് ബെന്‍സ് കാറുകളും വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ നിരവധി രേഖകളും ഡെബിറ്റ് കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button