CinemaGeneralMollywoodNEWS

“സംസാരിക്കുമ്പോള്‍ കുറച്ചു മയത്തില്‍ സംസാരിക്കണം”; പൃഥ്വിരാജിനോട് പ്രമുഖ സംവിധായകന്‍!

തന്റെ പതിനെട്ടാം വയസ്സില്‍ നായകനായി അരങ്ങേറ്റം കുറിച്ച നടനാണ് പൃഥ്വിരാജ്. ആരെയും വക വയ്ക്കാത്ത അഹങ്കാരിയായ നടനാണ്‌ പൃഥ്വിരാജ് എന്ന് പലരും വിലയിരുത്തിയപ്പോള്‍ തന്റെ അഭിപ്രായങ്ങള്‍ തന്റെടത്തോടെ വെളിപ്പെടുത്തി കയ്യടി നേടിയ നടനാണ് സൂപ്പര്‍ താരം പൃഥ്വിരാജ്, നന്ദനം എന്ന ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടെങ്കിലും പൊതു സമൂഹം ഈര്‍ഷ്യയോടെ കണ്ടിരുന്ന നടനാണ് പൃഥ്വിരാജ്.

പൊതു സമൂഹത്തിന്റെ വിലയിരുത്തലിനെ കുറിച്ച് പൃഥ്വിരാജ് മറുപടി പറയുന്നതിങ്ങനെ

കരിയറിന്റെ തുടക്കകാലത്ത് സംവിധായകനും തിരക്കഥാകൃത്തും എന്‍റെ ഗുരുനാഥാനുമായ രഞ്ജിത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങളിലൊക്കെ പങ്കെടുക്കുമ്പോള്‍ നീ അല്‍പം മയത്തില്‍ സംസാരിക്കണം എന്ന്, ഞാനത് ശ്രമിച്ചു നോക്കിയെങ്കിലും ഫലം കണ്ടില്ല. ഞാന്‍ ഒരു അന്തര്‍മുഖനാണെന്നായിരുന്നു ചിലരുടെ ആദ്യ പ്രതികരണം. അത് പിന്നെ അഹങ്കാരമായി മാറി പിന്നീടു ചങ്കൂറ്റമുള്ള നടനായി എന്നെ വിലയിരുത്തി. ഞാന്‍ ഒരു സിനിമ നടനായപ്പോള്‍ ഇങ്ങനെ സംസാരിക്കാന്‍ തുടങ്ങുകയോ ഇങ്ങനെ പെരുമാറുകയോ ചെയ്ത ഒരു ആളല്ല, സ്കൂളില്‍ പഠിക്കുമ്പോഴേ എന്റെ സ്വഭാവ രീതി ഇങ്ങനെ ആയിരുന്നു. പൃഥ്വിരാജ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button