യുവപ്രേക്ഷകരുടെ ആവേശമായ ഹോട്ട് താരം പ്യൂമി ഹന്‍സമാലി മലയാളത്തിലേയ്ക്ക്. ശ്രീലങ്കന്‍ ഹോട്ട് ആന്റ് ബ്യൂട്ടി നായികയാണ് പ്യൂമി. അനില്‍ സംവിധാനം ചെയ്യുന്ന ലക്നൗ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തി ലേയ്ക്കെത്തുന്നത്. അലസതയിലൂന്നി സ്വപ്നങ്ങള്‍ മാത്രം കണ്ടു ജീവിതം തള്ളി നീക്കുന്ന വര്‍ത്തമാന യുവത്വത്തിന്റെ കഥയാണ് ലക്നൗവിന്റെ പ്രമേയം. പ്യൂമി ഹന്സാമാലിയെ കൂടാതെ മറ്റൊരു ശ്രീലങ്കന്‍ താരം ജാക്സണ് ആന്റണിയും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടനായ രാമകൃഷ്ണന്, തമിഴ് നടി ശാന്തിനി, ഫൈസല്‍ റാസി, മൈഥിലി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ജൂണ്‍ ആദ്യവാരം ലക്നൗവില്‍ ചിത്രീകരണം ആരംഭിക്കും. ഐറിഷ് ഗ്രീന്‍ ഫിലിംസിന്റെ ബാനറില്‍ ബീന ഉണ്ണികൃഷ്ണനും പൗലോസ് ജോണുമാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ: സന്തോഷ് അഞ്ചല്‍
Post Your Comments