തെന്നിന്ത്യന്‍ താര റാണി സാവിത്രിയുടെ ജീവിതം ആവിഷ്കരിച്ച സിനിമയാണ് മഹാനടി. ചിത്രം മികച്ച പ്രതികരണം നേടുകയാണ്. ചിത്രത്തെയും താരങ്ങളെയും അഭിനന്ദിച്ച് രംഗത്തെത്തിയ നടി രാകുല്‍ പ്രീതിന് സോഷ്യല്‍ മീഡിയയില്‍ മലയാളികളുടെ പൊങ്കാല.
ചിത്രം കണ്ടുവെന്നും ഇഷ്ടപ്പെട്ടുവെന്നും വ്യക്തമാക്കി രാകുല്‍ പ്രീത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കമന്റിനു താഴെയാണ് വിമര്‍ശനവുമായി ആരാധകര്‍ എത്തിയത്. ചിത്രത്തെ പ്രശംസിക്കുന്നതിനൊപ്പം കീര്‍ത്തി സുരേഷ്, സാമന്ത, വിജയ് ദേവര്കൊണ്ട എന്നിവരെ പേരെടുത്ത് പറഞ്ഞു അഭിനന്ദിച്ച രാകുല്‍ നടന് ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ചിത്രത്തില്‍ ജെമിനി ഗണേശനായി വേഷമിട്ടത് ദുല്‍ഖര്‍ സല്‍മാനായിരുന്നു.
ഇതോടെ ദുല്‍ഖറിനെ കുറിച്ച് പറയാത്ത രാകുലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ആരാധകര്‍ വിമര്‍ശനവുമായി എത്തിയത്. നിങ്ങളുടെ ചിത്രം കേരളത്തില്‍ റിലീസ് ചെയ്താല്‍ കാട്ടിത്തരാമെന്നാണ് ഭീഷണി. എന്തായാലും മലയാളികളുടെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ചീത്തവിളികള്കൊണ്ട് നിറഞ്ഞിരിക്കുകയാണ് താരത്തിന്റെ ഫേസ്ബുക്ക് പേജ്.
Post Your Comments