ഗ്ലാമര്രംഗത്ത് നിന്നും ആത്മീയതയുടെ തലത്തിലേയ്ക്ക് മാറുകയും പിന്നീട് അതുപേക്ഷിച്ച് വൈവാഹിക ജീവിതത്തിലേയ്ക്ക് കടക്കുകയും ചെയ്ത ബോളിവുഡ് താരമാണ് സോഫിയ ഹയാത്ത്. വിവാദങ്ങളില്‍ എന്നും നിറഞ്ഞു നില്ക്കുന്ന നടിയുടെ വികാര നിര്‍ഭരമായ കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച. ഗർഭച്ഛിദ്രത്തിന് ശേഷം നടി പങ്കുവച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്.
കുഞ്ഞിനെ നഷ്ടമായി, കുറേ സഹിച്ചു. ശരീരത്തിന്റെ ആകൃതി നഷ്ടപ്പെട്ടു, എന്നാലും സുന്ദരമായ ഈ ശരീരത്തെ താൻ സ്നേഹിക്കുന്നു.കാരണം എന്റെ ശരീരം എനിക്കായ് ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു. ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുക…പിന്നീട് അതിനെ നഷ്ടമാകുക. ഇതൊന്നും ഒരു സത്രീയ്ക്കും സഹിക്കാൻ കഴിയില്ല. പലരും ഇതോടെ സ്വന്തം ശരീരത്തെ വെറുക്കും. എന്നാൽ ഈ സാഹചര്യത്തിൽ ശരീരത്തിനെ കൂടുതലായി സ്നേഹിക്കുക. പരിചരിക്കുക എന്നാണ് താരം കുറിപ്പിലൂടെ പറയുന്നത്.
കുറിപ്പിനൊപ്പം തന്റെ ശരീരത്തിന്റെ മാറ്റം കാണിച്ചുകൊണ്ടുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. സോഫിയയെ അഭിനന്ദനം അറിയിച്ചും ഈ അവസ്ഥയിൽ സഹതപിച്ചും നിരവധി കമന്റുകളാണ് കുറിപ്പിന് ലഭിക്കുന്നത്.
Post Your Comments