General

മലയാള സിനിമയില്‍ തന്നെ ആരോ ഒതുക്കുന്നുണ്ട്, തുറന്ന് പറഞ്ഞ് രമ്യ നമ്പീശന്‍

അവതാരകയില്‍ നിന്ന് സിനിമയിലെത്തി തിളങ്ങിയ താരമാണ് രമ്യ നമ്പീശന്‍. എന്നാല്‍ കുറെയേറെ നാളുകളായി രമ്യയെ മലയാളസിനിമയില്‍ കാണാറില്ല. 2015ല്‍ പുറത്തിറങ്ങിയ സൈഗാള്‍ പാടുകയാണ് എന്ന മലയാള ചിത്രത്തിലാണ് രമ്യ അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ മലയാള സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാത്തതിനെ കുറിച്ച് രമ്യ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

also read:തനിക്കും തെറ്റുപറ്റിയിട്ടുണ്ട്!! തുറന്നു സമ്മതിച്ച് നടി രമ്യ നമ്പീശന്‍

2015ല്‍ സൈഗാള്‍ പാടുകയാണ് എന്ന മലയാളച്ചിത്രത്തിലാണ് ഞാന്‍ അവസാനമായി അഭിനയിച്ചത്. ഞാന്‍ ആരെയും കുറ്റം പറയുകയല്ല, അതിനുശേഷം മലയാളസിനിമയില്‍നിന്ന് നല്ല ഓഫറുകളൊന്നും എന്നെത്തേടി വന്നില്ല. ആരോ തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നുണ്ടാകാം. തമിഴ് സിനിമാഫീല്‍ഡ് അങ്ങനെയല്ല, അവിടെ ചുവടുറപ്പിച്ചവരെ മാറ്റിനിര്‍ത്തില്ല.

ഞാന്‍ തമിഴ് സിനിമയില്‍ സജീവമായതിനാല്‍ അഭിനയിക്കാതെ മാറിനില്‍ക്കേണ്ടി വന്നില്ല. എത്രയോ നായികമാര്‍ അവസരങ്ങളില്ലാതെ മാറിനില്‍ക്കുന്നുണ്ട്. തമിഴ്, കന്നട ചിത്രങ്ങളില്‍ അവസരങ്ങളുള്ള ഞങ്ങള്‍ക്ക് മലയാളത്തില്‍നിന്ന് അവസരമില്ലാത്തതിന്റെ കാരണം മനസിലാകുന്നില്ല-രമ്യ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button