സൂപ്പര്‍താരങ്ങളുടെ നായികയായി നില്ക്കുന്നവര് സഹ താരങ്ങളുടെയോ കോമഡി താരങ്ങളുടെയോ നായികയാകാന്‍ വിസമ്മതിക്കുന്നത് ആദ്യമല്ല. പലപ്പോഴും ഇത്തരം അവഗണനകള്‍ നേരിടുന്നത് സഹ നായകന്മാരാണ്. തന്റെ ജീവിതത്തിലെ അത്തരം ഒരു ദുരനുഭവം വെളിപ്പെടുത്തുകയാണ് കോമഡിതാരം യോഗി ബാബു.
ഒരു സൂപ്പര്‍നായിക എന്നോടൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട് യോഗി ബാബു പറയുന്നു. ”എന്റെ മുന്‍ സിനിമകളിലൊന്നില്‍ നായിക എന്നെ കെട്ടിപ്പിടിക്കുന്ന രംഗമുണ്ടായിരുന്നു. പക്ഷേ ആ നടി വിസമ്മതിച്ചു. എന്നെ കെട്ടിപ്പിടിക്കാന്‍ കഴിയില്ലെന്ന് തീര്‍ത്തു പറഞ്ഞു. ആ സിനിമയിലെ ഒരു തമാശ രംഗത്തില്‍ അത് അനിവാര്യമായിരുന്നു. സംവിധായകന് കേണപേക്ഷിച്ചിട്ടും അവര്‍ കൂട്ടാക്കിയില്ല. തെന്നിന്ത്യയിലെ ഒരു മുന്‍നിര നായികയാണവര്‍.” യോഗി ബാബു പറഞ്ഞു. എന്നാല്‍ സൂപ്പര്‍താരങ്ങളുടെ നായികയായ നയന്‍താര തന്നോട് കാട്ടിയ പിന്തുണ മികച്ചതാണെന്നും താരം പറയുന്നു.
നയന്‍താര നായികയാകുന്ന കോളമാവ് കോകിലയില്‍ അഭിനയിക്കുകയാണ് യോഗി. ചിത്രത്തിലെ ‘കല്യാണ വയസ്സ്’എന്ന പാട്ടിലൂടെ താരം പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു. നെല്‍സണ്‍ ദിലീപ് ഒരുക്കുന്ന ഈ ചിത്രമാണ് കോളമാവ് കോകില.
Post Your Comments