
ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ടെലിവിഷന്‍ സീരിയലാണ് ആത്മസഖി. സീരിയലിലെ നായികായി അഭിനയിക്കുന്ന അവന്തിക സീരിയല്‍ നിന്ന് പിന്മാറിയ വാര്‍ത്ത സ്ത്രീ പ്രേക്ഷകരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അവന്തികയുടെ പിന്മാറ്റത്തോടെ ഇനി ഈ സീരിയല്‍ കാണില്ല എന്ന വാശിയിലാണ് ചില സ്ത്രീ ആരാധകര്‍. മഴവില്‍ മനോരമയാണ് ആത്മസഖി സംപ്രേഷണം ചെയ്യുന്നത്. എന്നാല്‍ അവന്തിക സീരിയലില്‍ നിന്ന് പിന്മാറാനുള്ള കാരണം അറിഞ്ഞതോടെ അവന്തികയുടെ സ്ത്രീ ഫാന്‍സിനു കൂടുതല്‍ സന്തോഷമാകുകയും ചെയ്തു.
അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരം, അതിനാല്‍ ദിവ്യ എന്ന സീരിയല്‍ താരമാണ് ഇപ്പോള്‍ നന്ദിത എന്ന കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നത്. സീരിയല്‍ തുടര്‍ന്നാല്‍ ഗര്‍ഭിണിയായ തന്റെ ആരോഗ്യ സ്ഥിതി മോശമാകുമെന്നു വ്യക്തമാക്കുകയാണ് താരം,അതിനാല്‍ ഇനി വിശ്രമം വേണമെന്നും താല്‍ക്കാലികമായി ടെലിവിഷന്‍ പരമ്പരകളില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്നും അവന്തിക തന്റെ ആരാധകരെ അറിയിച്ചു.
Post Your Comments