NEWS

താന്‍ മൂന്നാമതും അമ്മയാകാന്‍ ഒരുങ്ങുന്നു, സന്തോഷം പങ്കുവെച്ച് നടി

താന്‍ മൂന്നാമതും കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുകയാണെന്ന് നടി രംഭ. രംഭയും ഭര്‍ത്താവ് ഇന്ദ്രന്‍ പത്മനാഭനും വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത ഏറെ കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇരുവരും പിരിഞ്ഞ് താമസിക്കുകയാണെന്നും കുട്ടികളെ വിട്ടുകിട്ടാന്‍ രംഭ കോടതിയെ സമീപിച്ചിരുന്നെന്നും വാര്‍ത്ത ഉണ്ടായിരുന്നു.എന്നാല്‍ ഈ വാര്‍ത്തകള്‍ എല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ് രംഭയുടെ പുതിയ പോസ്റ്റ്. താന്‍ മൂന്നാമതും അമ്മയാകാന്‍ പോവുകയാണെന്നാണ് രംഭ ആരാധകരുമായി പങ്കുവെച്ച വിവരം. നേരത്തെയും ഭര്‍ത്താവുമായി പിണക്കത്തിലാണെന്ന വാര്‍ത്ത തള്ളി രംഭ രംഗത്തെത്തിയിരുന്നു.താന്‍ മൂന്നാമതും ഗര്‍ഭിണയാണ് എന്നും സന്തോഷം പ്രകടിപ്പിക്കാന്‍ കഴിയുന്നതിലും അപ്പുറം ആണെന്നും പ്രാര്‍ത്ഥിക്കണം എന്നും രംഭ പറയുന്നു. രംഭ-ഇന്ദ്രന്‍ ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണ് ഉള്ളത്. ബിസിനസുകാരനായ ഇന്ദ്രന്‍ പത്മനാഭനുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നു ബ്രേക്ക് എടുത്തിരിക്കുകയാണ് നടി.

 

shortlink

Related Articles

Post Your Comments


Back to top button