
വെള്ളിത്തിര കീഴടക്കാന്‍ ഒരു താര പുത്രി കൂടെ ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് കിംഗ് ഖാന് ഷാറൂഖ് ഖാന്റെ ഏകമകള്‍ സുഹാനയുടെ ജന്മദിനമാണ് ഇന്ന്. മകള്‍ക്ക് താരം നല്കിയ ആശസയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ‘എല്ലാ പെണ്മക്കളെയും പോലെ, നീയും പറന്നുയരേണ്ടവളാണെന്ന് എനിക്ക് അറിയാം. ഒപ്പം നീ പതിനാറാം വയസുമുതല്‍ ചെയ്തിരുന്ന എല്ലാ കാര്യങ്ങളും ഇനി നിനക്ക് നിയമപരമായി തന്നെ ചെയ്യാം…!!ലവ് യൂ’, ഷാറൂഖ് മകള്‍ക്കായി കുറിച്ച വരികള്‍ ഇങ്ങനെ. ഇതോടൊപ്പം കടല്‍തീരത്ത് പയര്ന്നുയര്ന്ന് നില്ക്കുന്ന സുഹാനയുടെ അതിമനോഹരമായ ഒരു ചിത്രവും ഷാറൂഖ് പങ്കുവച്ചിട്ടുണ്ട്.
ഷാരുഖിന്റെ വാക്കുകള്‍ ഇഴകീറി പരിശോധിക്കുകയാണ് ആരാധകര്‍. സിനിമയിലേയ്ക്ക് താരം പച്ചക്കൊടി കാണിച്ചതാണ് ഇതെന്നും ചിലര്‍ വ്യാഖ്യാനിക്കുന്നു. അഭിനയത്തില്‍ താത്പരയായ സുഹാനയുടെ സിനിമാ പ്രവേശം ഏറെക്കാലമായി ബോളിവുഡ് പ്രതീക്ഷിക്കുന്നതാണ്.
ഇംഗ്ലണ്ടില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സുഹാന സിനിമയെ സ്നേഹിക്കുന്ന വ്യക്തിയാണ്. സുഹാനയ്ക്ക് അഭിനയജീവിതത്തിലേക്ക് കടക്കാന്‍ ഇനിയും ധാരാളം സമയമുണ്ടെന്നും മകള്‍ ആദ്യം ഡിഗ്രി പഠനം പൂര്‍ത്തീകരിക്കട്ടെയെന്നും ഒരിക്കല്‍ ഷാരുഖ് പറഞ്ഞിരുന്നു. കൂടാതെ മകളുടെ നേര്‍ക്ക് മോശമായി പെരുമാറുന്നവരോട് അതേ രീതിയില്‍ തന്നെയായിരിക്കും താനും പെരുമാറുകയെന്നും മകള്‍ക്കുവേണ്ടി ജയിലില്‍ പോകാനും തനിക്ക് മടിയില്ലെന്നും പറഞ്ഞ താരത്തിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായിരുന്നു.
Post Your Comments