CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

വെളുത്തു മെലിഞ്ഞ് സുന്ദരനായ നായകന്‍; ഫ്രൈഡേ ഫിലിംസ് വിവാദത്തില്‍

നിര്‍മ്മാതാക്കളുടെ അവകാശ അടിയില്‍ വാര്‍ത്തകളില്‍ ഇടം നേടിയ ഫ്രൈഡേ ഫിലിംസ് വീണ്ടും വിവാദത്തില്‍. നടി സാന്ദ്രാ തോമസിനൊപ്പം നടന്‍ വിജയ്‌ ബാബു സ്ഥാപിച്ച നിര്‍മ്മാണ കമ്പനിയാണ് ഫ്രൈഡേ ഫിലിംസ്. എന്നാല്‍ ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞു. അതോടെ ഇപ്പോള്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ പൂര്‍ണ്ണ ഉടമസ്ഥന്‍. ആ വിവാദങ്ങള്‍ ഒഴിഞ്ഞപ്പോള്‍ ‘നായകന്‍’ കാരണം സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ് നിര്‍മ്മാണ കമ്പനി.

ഫ്രൈഡേ ഫിലിംസ് ഒരുക്കുന്ന പുതിയ ചിത്രത്തിലേക്ക് നായകനെ തേടി ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ച്ച പോസ്റ്റ് വിവാദത്തില്‍. ചിത്രത്തിലേക്ക് വെളുത്തു മെലിഞ്ഞ് സുന്ദരനായ നായകനെ വേണമെന്നും ചിത്രങ്ങളും മറ്റു വിവരങ്ങളും അയക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്റ്. ‘വെളുത്ത നായകന്‍’ എന്ന പരാമര്‍ശമാണ് സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്.

കറുത്ത നായകന്മാരെ വേണ്ടേ എന്നും ചോദിച്ചു കൊണ്ട് വിമര്‍ശകര്‍ രംഗത്തെത്തി. അഭിനയിക്കാന്‍ സൗന്ദര്യം മാത്രം മതിയെന്ന കാഴ്ചപ്പാട് പിന്തുടരുന്ന ഈ പോസ്റ്റ്‌ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണവിവേചനത്തിന്റെ പ്രതിഫലനമാണെന്നും പലരും വിമര്‍ശിച്ചു. യുവ സംവിധായകരെയും നസയകന്മാരെയും സമ്മാനിക്കുന്ന ഫ്രൈഡേ ഫിലിം ഹൗസ് പോലുള്ള ഒരു വലിയ നിര്‍മാണ കമ്ബനി നിറത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഏറെ അപലപനീയമാണെന്നും ബ്സോസിഅല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുയരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button