CinemaGeneral

‘ഫഹദേ ഇമ്മാതിരിയുള്ള നുണകള്‍ പറയരുതേ”; ഫഹദിനോട് കുഞ്ചാക്കോ ബോബന്‍

ഫഹദ് ഫാസിലിന്റെ ചെറുപ്പ കാലത്തെ തള്ളിന്റെ കഥ പരസ്യമാക്കി ചാക്കോച്ചാന്‍. മഴവില്‍ മനോരമയുടെ സെലിബ്രിറ്റി ചാറ്റ് ഷോയില്‍ പങ്കെടുത്തപ്പോഴാണ് ഫഹദ് ഫാസിലിന്റെ പഴയകാല തള്ള്കഥ കുഞ്ചാക്കോ ബോബന്‍ പരസ്യപ്പെടുത്തിയത്.

ഒമ്പതാം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ ഫഹദ് പറഞ്ഞ കഥ. ഫഹദ് ഫാസിലിനെക്കുറിച്ച് പുകഴ്ത്തി പറയാനുള്ള ടാസ്‌ക്ക് അവതാരകയായ ആര്യ ചാക്കോച്ചന് നല്‍കി. ഫഹദിനെക്കുറിച്ചുള്ള ‘തള്ള്’ കഴിഞ്ഞപ്പോഴാണ് ചാക്കോച്ചന്‍ ഫഹദിന്റെ തള്ള്കഥ പറയുന്നത്.

 

‘ഒരിക്കല്‍ വാപ്പച്ചി (സംവിധായകന്‍ ഫാസില്‍) സിംഗപ്പൂരില്‍നിന്ന് വന്നപ്പോള്‍ ഒരു പെട്ടിയുണ്ടായിരുന്നു. ആ പെട്ടിയില്‍ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയില്‍ തുറന്ന് നോക്കി. അപ്പോള്‍ അതിനകത്ത് കുറച്ച് പൈപ്പ് കഷ്ണങ്ങള്‍. ഇവയെല്ലാം കൂടി കൂട്ടി യോജിപ്പിച്ച് നോക്കി. അപ്പോഴാ മനസ്സിലായത് അത് ഒരു എകെ47 ആയിരുന്നെന്ന്’.

ബഡായ് ബംഗ്ലാവ് ഫെയിം ആര്യ അവതാരകയായ പരിപാടിയാണ് നക്ഷത്ര തിളക്കം. കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഹരീഷും കുഞ്ചാക്കോ ബോബനും പരിപാടിയ്‌ക്കെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button