നിപ്പ വൈറസ് കേരളത്തെ ഭീതിയിലാഴ്ത്തുമ്പോള്‍ നേഴ്സ് ലിനിയുടെ മരണം ആരുടേയും ഹൃദയം പൊള്ളിക്കുന്നതായിരുന്നു. ലിനി ഭര്‍ത്താവിനു എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
ലീനയുടെ വിയോഗത്തില്‍ നടി പാര്‍വതി അനുശോചനം രേഖപ്പെടുത്തി.
‘നിപ്പ വൈറസ് ബാധയെ കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളും കേരളത്തെയാകെ ഭീതിയില്‍ ആഴ്ത്തിയിട്ടുണ്ട്. സ്വന്തം ജീവനും സുരക്ഷയും മാറ്റി വെച്ച് രോഗബാധിതരെ ചികിത്സിച്ച് അകാലത്തില്‍ ജീവന്‍ വെടിഞ്ഞ പ്രിയപ്പെട്ട ലിനിയെ വേദനയോടെ ഓര്‍ക്കുന്നു. അവരുടെ നിസ്വാര്‍ത്ഥമായ സേവനത്തിന്റെ മുന്നില്‍ ശിരസ്സ് നമിക്കുന്നു’- പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments