കര്‍ണാടക ഇലക്ഷനില്‍ കുമാരസ്വാമിയുടെ പേര് മുഖ്യമന്ത്രി പദത്തിലേയ്ക്ക് ഉയര്‍ന്നു വന്നതോടെ ചര്‍ച്ചയായ ഒരു പേരാണ് നടി രാധികയുടെത്. നിര്‍മ്മാതാവും നടനുമായ കുമാരസ്വാമിയുടെ ഭാര്യയാണ് രാധിക. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ടത് രാധികയെ കുറിച്ചായിരുന്നു. രാധികയുടെ സ്വകാര്യ ജീവിതത്തെ ക്കുറിച്ചായിരുന്നു ആളുകള്‍ അന്വേഷിച്ചതും. ഒരാള്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ ആ വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ ആഘോഷമാക്കുന്ന രീതിയാണ് സമൂഹമാധ്യമങ്ങളില്‍ കണ്ടു വരുന്നത്. അത് തന്നെയാണ് ഇപ്പോള്‍ രാധികയ്ക്കും സംഭവിച്ചതും.
എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഈ വൃത്തികെട്ട സ്വഭാവത്തിന് രാധിക ഇരയാകുന്നത് ആദ്യമായല്ല. മുഖ്യമന്ത്രി ഐ ലവ് യു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയം ഇരുവരും തമ്മിലുള്ള ബന്ധം വളരെയധികം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഈ ചിത്രം ചില പ്രശ്നങ്ങള്‍ കാരണം പിന്നീട് ഉപേക്ഷിച്ചു.
കുമാര സ്വാമി- രാധിക വിവാഹം വളരെ രഹസ്യമായി 2006ലാണ് നടന്നത്. ഇരുവര്‍ക്കും ശാമില എന്നൊരു മകളുമുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം രാധിക കുമാരസ്വാമിയുമായി പിരിയുന്നുവെന്നൊരു വാര്‍ത്ത വന്നിരുന്നു. കൂടാതെ വ്യവസായി വിവേക് റോയ്ക്കൊപ്പമുള്ള രാധികയുടെ ചില ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തന്റെ സഹോദരന്റെ സുഹൃത്താണ് വിവേക് എന്നും മറ്റൊരു ബന്ധവും തങ്ങള്‍ക്കിടയില്‍ ഇല്ലെന്നും രാധിക വ്യക്തമാക്കിയിരുന്നു. കാര്‍ഷിക വ്യവസായവുമായി ബന്ധപ്പെട്ടു കേമനഗുണ്ടിയിലേയ്ക്ക് നടത്തിയ യാത്രയിലെ ചില ചിത്രങ്ങളാണ് അവ. അതില്‍ ചിലത് മോശമായി പ്രചരിപ്പിക്കുന്നതാണെന്നും താരം പറഞ്ഞു.
സിനിമയില്‍ തിളങ്ങുമ്പോള്‍ തന്നെ ഇതിനു മുന്‍പും രാധിക വിവാദത്തില്‍പ്പെട്ടിരുന്നു. ആയത് വിവാഹ വാര്‍ത്തയുമായി ബന്ധപ്പെട്ടായിരുന്നു. പതിനാലാം വയസ്സില്‍ രത്തന്‍ കുമാര്‍ എന്ന വ്യക്തിയുമായി താരത്തിന്റെ വിവാഹന് നടന്നിരുന്നെന്നും ആ ബന്ധം പിരിയുകയുമായിരുന്നു. തന്റെ മകളെ രത്തന്‍ ജീവനോടെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് രാധികയുടെ അച്ഛന് മുന്‍പ് തുറന്നു പറഞ്ഞിരുന്നു.
ബുധനാഴ്ച കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ്സും ജെഡിഎസും ഒന്നിച്ചുകൊണ്ടുള്ള മന്ത്രിസഭാ രൂപീകരണമാണ് നടക്കുന്നത്.
Post Your Comments