സിനിമാ മേഖലയില്‍ നടിമാര്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.. എന്നാല്‍ ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടി സുസ്മിത സെന്‍. ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ പതിനഞ്ചുകാരനില്‍ നിന്നും നേരിടേണ്ടിവന്ന ലൈംഗികാതി ക്രമത്തെക്കുറിച്ചാണ് താരം തുറന്നു പറഞ്ഞത്. ആറു മാസം മുന്‍പായിരുന്നു സംഭവം.
നാല് പ്രമുഖ താരങ്ങളെ വിവാഹം കഴിച്ച ബോളിവുഡ് താര സുന്ദരി
അതിനെക്കുറിച്ച് നടിയുടെ വാക്കുകള്‍ ഇങ്ങനെ… ആളുകള്‍ കൂടുതലുള്ള ഒരു ചടങ്ങില്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചത് ഒരു പതിനഞ്ചുകാരനാണ്. കൂടുതല്‍ ആള് ഉള്ളതിനാല്‍ അവനെ തിരിച്ചറിയില്ല എന്നായിരുന്നു അവന്റെ ധാരണം. കൊടത്തെ പത്തോളം സുരക്ഷാ ഭടന്മാര് തനിക്കു ചുറ്റും ഉണ്ടായിരുന്നു. എന്നാല്‍ സ്വയം രക്ഷയ്ക്കായി എന്തെങ്കിലും ചെയ്യേണ്ടത് അനിവാര്യമായിരുന്നതിനാല്‍ പിറകില്‍ നിന്ന അവനെ കൈ പിടിച്ചു മുന്നിലേക്ക് വലിച്ചുകൊണ്ടുവന്ന താന്‍ ശരിക്കും ഞെട്ടിപ്പോയെന്ന് സുസ്മിത പറയുന്നു.
അവന്റെ തോളില്‍ പിടിച്ച് ഞാന്‍ മുന്നോട്ടുനടന്ന് കൊണ്ട് താന്‍ അവനോടു പറഞ്ഞത് ഇതാണ് … ”ഇപ്പോള്‍ ഞാന്‍ ഇവിടെ നിന്ന് ഒച്ചയെടുത്ത് അലറി, നടന്ന കാര്യം വിവരിച്ചാല്‍ നിന്റെ ജീവിതം തന്നെ ഇല്ലാതാകും. എന്നാല്‍ തെറ്റൊന്നും ചെയ്തില്ലെന്ന നിലപാടിലായിരുന്നു അവന്. ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നിന്നതോടെ അവന് തെറ്റ് മനസിലാക്കി ക്ഷമ ചോദിച്ചു. ഇനി ഒരിക്കലും അങ്ങനെ ആരോടും ചെയ്യില്ലെന്ന് എന്നോട് സത്യം ചെയ്തു” സുസ്മിത വെളിപ്പെടുത്തി
ഞങ്ങള്‍ക്ക് മാത്രമായി വാട്ട്സാപ്പ് ഗ്രൂപ്പുണ്ട്: വെളിപ്പെടുത്തലുമായി ബോളിവുഡ് റാണിമാര്‍
Post Your Comments