മലയാള സിനിമയുടെ താരരാജാവ് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായ സമ്മാനവുമായി വനിതാ ഓട്ടോ ഡ്രൈവര്‍. താന്‍ ജനിച്ച അതേ ദിവസം ജനിച്ച ലാലേട്ടന് ആശംസകള്‍ എന്നറിയിച്ചാണ് ലക്ഷ്മി എസ് ഇന്ദ്രമ്പിള്ളി ഫേസ്ബുക്കില്‍ മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണി എന്ന സിനിമയില്‍ നില്‍ക്കുന്നത് പോലെ അനുകരിച്ച് ചിത്രം പോസ്റ്റ് ചെയ്തത്.
ചിത്രം പോസ്റ്റ് ചെയ്തതിനു നന്ദി അറിയിച്ച് വാട്ട്സാപ്പില്‍ മോഹന്‍ലാല്‍ പ്രതികരിച്ചതായും ലക്ഷ്മി അവകാശപ്പെടുന്നു. എറണാകുളം നഗരത്തിലെ ആദ്യ വനിതാ ഓട്ടോഡ്രൈവര്‍മാരില്‍ ഒരാളാണ് ലക്ഷ്മി. രണ്ടു മക്കളടങ്ങുന്ന കുടുംബമാണ് ലക്ഷമിയുടെത്. കുടുംബശ്രീ പ്രവര്‍ത്തനത്തിലും സജീവമാണ് ലക്ഷ്മി.
Post Your Comments