മുട്ടുകുത്തി നിര്‍ത്തുന്ന ക്രൂരമായി ശിക്ഷിക്കുന്ന സ്കൂള്‍ തന്‍റെ മകന് ആവശ്യമില്ലെന്ന ധീരമായ നിലപാടുമായി നടന്‍ ചിമ്പു പ്രേക്ഷകരുടെ കയ്യടി നേടുന്നു. എഴുമിന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഇന്നത്തെ വിദ്യാഭ്യാസ രീതിയെ ചിമ്പു അടിമുടി വിമര്‍ശിച്ചത്.
“ഞാന്‍ എന്റെ മകനെ സ്‌കൂളിലേക്ക് അയക്കില്ല. പഠിക്കാന്‍ വേണ്ടിയാണ് നമ്മള്‍ മക്കളെ സ്‌കൂളില്‍ അയക്കുന്നത്. പക്ഷേ അവര്‍ പഠിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും സ്‌കൂള്‍ അധികൃതര്‍ക്ക് അറിയണമെന്നില്ല. ആരാണ് ആദ്യം ഉത്തരം പറയുക എന്ന് മാത്രമേ അവര്‍ക്ക് അറിയേണ്ടതുള്ളൂ. ഒന്നും അറിയാതെ കുട്ടികളെ പഠിപ്പിക്കാന്‍ സ്‌കൂളിന് താല്പര്യമില്ല. പഠിപ്പിച്ച് കൊടുക്കേണ്ടതിന് പകരം മുട്ട് കുത്തി നിര്‍ത്തിയും കൈ പൊക്കി നിര്‍ത്തി ക്രൂരമായി ശിക്ഷിക്കുകയുമാണ് അവിടെ ചെയ്യുന്നത്”- ചിമ്പു പറയുന്നു
Post Your Comments