
വിവാഹ ശേഷം നായികമാര്‍ സിനിമ ഉപേക്ഷിക്കുന്നത് സാധാരണകാഴ്ചയാണ്. എന്നാല്‍ അവരില്‍ പലരും വിവാഹ മോചനത്തോടെയോ അല്ലാതെയോ തിരിച്ചു വരുന്നത് ഒരു ട്രെന്റായി മാറിക്കഴിഞ്ഞു. അവരുടെ പാതയിലേയ്ക്ക് എത്തുകയാണ് നടി സംവൃത സുനിലും.
വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച ഒരു നടിയാണ് സംവൃത. 2012 നവംബറിലായിരുന്നു സംവൃതയുടെ വിവാഹം. വിവാഹത്തോടെ വിദേശത്തു സെറ്റിലായ താരം നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിരിച്ചെത്തുകയാണ്. ടെലിവിഷന്‍ ഷോയിലൂടെ തിരികെ എത്തുന്ന സംവൃത അതിനെക്കുറിച്ച് പറയുന്നു. ”സിനിമയിൽ നാലുവർഷമായി അഭിനയിക്കാറില്ലെങ്കിലും സിനിമാമേഖലയിൽ ധാരളം സുഹൃത്തുക്കളുണ്ട്. അവരുമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ട്. വീണ്ടും സിനിമയിൽ തിരികെ എത്തണമെന്ന് വിചാരിക്കുന്നുണ്ട്. തിരിച്ചുവരവിലും തനിക്കും തന്ന പഴയ സ്നേഹം തിരികെ തരണമെന്നും” സംവൃത പറയുന്നു.
കാലിഫോര്‍ണിയയില്‍ വാള്‍ട്ട് ഡിസ്നി കമ്പിനിയില്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അഖില്‍ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്. ഇവർക്കൊരു മകനുണ്ട്. 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് സംവൃത സിനിമയില്‍ എത്തുന്നത്.
Post Your Comments