കഴിഞ്ഞ കുറച്ചു നാളുകളായി ഗൂഗിളില്‍ ഏറ്റവും അധികം ആളുകള്‍ തിരയുന്ന ഒരു പേരാണ് നടി രാധികയുടെത്. കര്‍ണ്ണാടക തിരഞ്ഞെടുപ്പ് വിവാദങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി സ്ഥാനം നേടിയ എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യയാണ് രാധിക. 2006 ലാണ് നടി രാധികയും കുമാരസ്വാമിയും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവര്‍ക്കും ഒരു മകളുണ്ട് ശാമിക.
നീല മേഘ ശര്‍മ്മ എന്ന കന്നഡ സിനിമയിലൂടെയാണ് രാധിക ശ്രദ്ധിക്കപ്പെട്ടത്. ചെറുപ്പത്തില്‍ തന്നെ അഭിനയ ലോകത്തേയ്ക്ക് എത്തിയ രാധിക തെന്നിന്ത്യയിലെ പ്രമുഖ നടിയായി മാറിയപ്പോഴേ വിവാദങ്ങളും പിന്നാലെയുണ്ടായിരുന്നു. രാധികയുടെ ആദ്യ വിവാഹം വിവാദം നിറഞ്ഞതായിരുന്നു. രത്തൻ കുമാറുമൊത്ത് വിവാഹിതയായ രാധികയുടെ കുറച്ചുകാലം വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. രാധികയെ ജീവനോടെ കത്തിക്കാൻ രത്തന്‍ ശ്രമിച്ചുവെന്ന് രാധികയുടെ പിതാവ് ദേവരാജ് പറഞ്ഞു. ഭർത്താവായ രത്തൻ കുമാർ 2002 ൽ ഹൃദയാഘാതം മൂലം അന്തരിച്ചു.
കുറച്ചു കാലത്തേയ്ക്ക് വാര്‍ത്തകളില്‍ നിനും വിട്ടു നിന്ന താരം വീണ്ടും വാർത്തകളിൽ തുടരുകയാണ്, കർണാടകയുടെ മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. കുമാരസ്വാമിയെ വിവാഹം ചെയ്തതാണ് രാധികയെ വീണ്ടും ചര്‍ച്ചകളില്‍ നിറയ്ക്കുന്നത്. നടനും നിർമാതാവുമായിരുന്ന കുമാരസ്വാമി 30-ലധികം ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. 2012 ൽ രാധികതന്റെ ആദ്യ കന്നട ചിത്രമായ ലക്കി നിർമ്മിച്ചു.
മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. ദേവഗൗഡയുടെ മകനാണ് കുമാരസ്വാമി. കർണാടക സംസ്ഥാന ജനതാദൾ (സെക്കുലർ) യുടെ പ്രസിഡന്റ് കൂടിയാണ് കുമാരസ്വാമി
.
Post Your Comments