CinemaIndian CinemaKollywoodLatest NewsWOODs

ക​മ​ല്‍​ഹാ​സ​​ന്‍റെ​യും പാ​ട്ടാ​ളി മ​ക്ക​ള്‍ ക​ക്ഷി നേ​താ​വ്​ അ​ന്‍​പു​മ​ണി രാ​മ​ദാ​സി​​െന്‍റ​യും നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ രാ​ഷ്​​ട്രീ​യ സ​ഖ്യം?

തമിഴക രാഷ്ട്രീയത്തില്‍ വീണ്ടും ചലനം. സൂപ്പര്‍ താരം രജനി കാന്തും കമല്‍ ഹസനും രാഷ്ട്രീയ പ്രവേശനം ചെയ്തു കഴിഞ്ഞു. കാ​വേ​രി വി​ഷ​യ​വും മ​റ്റു വി​വി​ധ ക​ര്‍​ഷ​ക​പ്ര​ശ്​​ന​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി കമല്‍ ഹസന്‍ തന്റെ മ​ക്ക​ള്‍ നീ​തി​മ​യ്യത്തിന്റെ പേരില്‍ വിളിച്ചു കൂട്ടിയ യോഗം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ബ​ഹി​ഷ്​​ക​രി​ച്ചു. ‘കാ​വേ​രി​ക്കാ​ന ത​മി​ഴ​ക​ത്തി​ന്‍ കു​ര​ള്‍’ എ​ന്ന പേ​രി​ല്‍ വി​ളി​ച്ചു​കൂ​ട്ടി​യ യോ​ഗത്തില്‍ പങ്കെടുക്കാന്‍ ഡി.​എം.​കെ വ​ര്‍​ക്കി​ങ്​ പ്ര​സി​ഡ​ന്‍​റ്​ എം.​കെ. സ്​​റ്റാ​ലി​നെ ക​മ​ല്‍​ഹാ​സ​ന്‍ നേ​രി​ല്‍ സ​ന്ദ​ര്‍​ശി​ച്ച്‌​ ക്ഷ​ണി​ച്ചെ​ങ്കി​ലും പ​െ​ങ്ക​ടു​ത്തി​ല്ല.

കാവേരി വിഷയത്തില്‍ ​ നേ​ര​ത്തേ ഡി.​എം.​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു​കൂ​ട്ടി പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചിരുന്നു. അതുകൊണ്ട് തന്നെ ക​മ​ല്‍​ഹാ​സന്‍റെ യോ​ഗ​ത്തി​ല്‍ പ​െ​ങ്ക​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ സ്​​റ്റാ​ലി​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. സി.​പി.​എം, സി.​പി.​ഐ, വി​ടു​ത​ലൈ ശി​റു​തൈ​ക​ള്‍, മു​സ്​​ലിം​ലീ​ഗ്, മ​നി​ത​നേ​യ മ​ക്ക​ള്‍ ക​ക്ഷി തു​ട​ങ്ങി​യ​വ​യും ഈ യോഗം ബ​ഹി​ഷ്​​ക​രി​ച്ചു. കേ​ന്ദ്ര, സം​സ്​​ഥാ​ന ഭ​ര​ണ​ക​ക്ഷി​ക​ളാ​യ ബി.​ജെ.​പി​യും അ​ണ്ണാ ഡി.​എം.​കെ​യും വി​ട്ടു​നി​ന്നു. എന്നാല്‍ ശനിയാഴ്ച നടന്ന യോഗത്തില്‍ പാ​ട്ടാ​ളി മ​ക്ക​ള്‍​ക​ക്ഷി നേ​താ​വ്​ എ.​കെ. മൂ​ര്‍​ത്തി, അ​മ്മ മ​ക്ക​ള്‍ മു​ന്നേ​റ്റ ക​ഴ​കം, ല​ക്ഷ്യ ഡി.​എം.​കെ, ആം ​ആ​ദ്​​മി പാ​ര്‍​ട്ടി, ഹി​ന്ദു​മ​ക്ക​ള്‍ ക​ക്ഷി, ക​ര്‍​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ ​ പി.​ആ​ര്‍. പാ​ണ്ഡ്യ​ന്‍, അ​യ്യാ​ക്ക​ണ്ണ്​ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

തന്റെ രാ​ഷ്​​ട്രീ​യ ക​ക്ഷി​ക്ക്​ പ്രാ​മു​ഖ്യം ല​ഭ്യ​മാ​വു​മെ​ന്ന ആ​ശ​ങ്ക​യാ​വും എതിര്‍ ക​ക്ഷി​ക​ള്‍ യോഗത്തില്‍ നിന്നും വി​ട്ടു​നി​ല്‍​ക്കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന്​ ക​രു​തു​ന്ന​താ​യും ര​ജ​നി​കാ​ന്ത്​ രാ​ഷ്​​ട്രീ​യ​ക​ക്ഷി തു​ട​ങ്ങാ​ത്ത​തി​നാ​ലാ​വും പ​െ​ങ്ക​ടു​ക്കാ​ത്ത​തെ​ന്നും ക​മ​ല്‍​ഹാ​സ​ന്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ക​മ​ല്‍​ഹാ​സ​​െന്‍റ​യും പാ​ട്ടാ​ളി മ​ക്ക​ള്‍ ക​ക്ഷി നേ​താ​വ്​ അ​ന്‍​പു​മ​ണി രാ​മ​ദാ​സി​​െന്‍റ​യും നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ രാ​ഷ്​​ട്രീ​യ സ​ഖ്യം രൂ​പ​പ്പെ​ടു​ന്ന​തി​ന്​ ഈ യോ​ഗം നി​മി​ത്ത​മാ​വു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍.

 

 

shortlink

Related Articles

Post Your Comments


Back to top button