സമൂഹ മാധ്യമങ്ങളില്‍ താരങ്ങള്‍ സജീവമാണ്. സ്വകാര്യ ചിത്രങ്ങളും മറ്റും പങ്കുവയ്ക്കുകയുംഅതിലൂടെ ആരാധക ബന്ധം മാത്രമല്ല വാര്‍ത്തകളിലും നിറഞ്ഞു നില്ക്കാന് ചില താരങ്ങള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നടി കരീന കപൂര്‍. ബോളിവുഡ് താരം സെയിഫ് അലി ഖാനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്ത താരം മകന് തൈമൂറുമായുള്ള സന്തോഷകരമായ ജീവിതം ആസ്വദിക്കുകയാണ്. ഇടവേളയ്ക്ക് ശേഷം ശശാങ്ക ഘോഷിന്റെ ‘വീരെ ദി വെഡ്ഡിംഗ്’ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയാണ് കരീന.
സോനം കപൂറും സ്വര ഭാസ്കറുമൊക്കെയാണ് ചിത്രത്തിലെ സഹതാരങ്ങള്‍. ചിത്രത്തിന്റെ പ്രചരണത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും അകലം പാലിക്കുന്നതെന്ന് ചോദിച്ചതിനു താരത്തിന്റെ മറുപടി ഇങ്ങനെ… ‘അത് ഒരിക്കലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. സ്വന്തം ജീവിതത്തില്‍ ഏറെ സ്വകാര്യത ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ സ്വന്തമായി അക്കൗണ്ട് ഇല്ലെന്നത് ശരിയാണ്. പക്ഷേ എന്റെ ജീവിതം അവിടെയുണ്ട്. ആ തരത്തില്‍ ഞാനത് ആസ്വദിക്കുന്നുമുണ്ട്. സ്വന്തമായി അവിടെ ഫോട്ടോയും വീഡിയോയുമൊന്നും പോസ്റ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’, കരീന പറയുന്നു.
Post Your Comments