CinemaGeneralMollywoodNEWS

‘പുണ്യസ്ഥലങ്ങളിലെ ചെരുപ്പുകള്‍ മോഷ്ടിച്ചിരുന്നു’ ; കാരണം വ്യക്തമാക്കി അരിസ്റ്റോ സുരേഷ്

നിവിന്‍ പോളി നായകയകനായ ആക്ഷന്‍ ഹീറോ ബിജുവാണ് അരിസ്റ്റോ സുരേഷിനെ ശ്രദ്ധേയനാക്കുന്നത്. ‘എന്തെ പൊന്നെ പിണങ്ങല്ലേ’ എന്ന ചിത്രത്തിലെ ഗാനമാണ് അരിസ്റ്റോ സുരേഷിനെ പ്രേക്ഷകര്‍ക്കിടയില്‍ താരമാക്കിയത്.

തന്‍റെ ബാല്യകാല ജീവിതം യാതനകള്‍ നിറഞ്ഞതായിരുന്നുവെന്ന് അരിസ്റ്റോ സുരേഷ് പറയുന്നു. പള്ളികളിലും അമ്പലങ്ങളിലും പ്രാര്‍ത്ഥിക്കാനെത്തിയവരുടെ ചെരിപ്പുകള്‍ മോഷ്ടിച്ച്‌ താന്‍ സിനിമ കണ്ടിരുന്നതായി അരിസ്റ്റോ സുരേഷ് പറയുന്നു. “ഞാന്‍ കണ്ടിട്ടുളള എറ്റവും നല്ല സിനിമ മൈഡിയര്‍ കുട്ടിച്ചാത്തനാണ്. ഇന്നൊന്നും കുട്ടികളുടെ പേരില്‍ ഇറങ്ങുന്നതൊന്നും അങ്ങനെയുളള സിനിമകളല്ലെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അരിസ്റ്റോ സുരേഷ് വ്യക്തമാക്കി.

മമ്മൂട്ടിയുടെ പരോള്‍ എന്ന ചിത്രത്തിലെ അരിസ്റ്റോ സുരേഷിന്റെ ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ സംവിധാനം ചെയ്യുന്നതാണ് തന്റെ സ്വപ്നമെന്നും. ഒരിക്കലും അഭിനയ മോഹം മനസ്സില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button