തെന്നിന്ത്യന്‍ താരസുന്ദരി ഐശ്വര്യ മലയാളികള്‍ക്കും പ്രിയ താരമാണ്. നരസിംഹം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ജോഡിയായി എത്തിയ ഐശ്വര്യ സിനിമയില്‍ തിളങ്ങി നിന്ന കാലത്താണ് തന്‍വീറുമായി പ്രണയത്തിലായത്. വീട്ടുകാര്‍ പോലും എതിര്‍ത്തെങ്കിലും താരം പ്രണയ ജീവിതത്തിനായി മതം മാറി.
എന്നാല്‍ തന്‍വീറുമായുള്ള ബന്ധം അധികകാലം നീണ്ടു നിന്നില്ല. മൂന്നു വര്‍ഷംമാത്രം നീണ്ടു നിന്ന ആ ദാമ്പത്യം പരാജയമായതോടെ കൈക്കുഞ്ഞുമായി തിരികെ അമ്മയുടെ അരികിലേയ്ക്ക് എത്തി. തെന്നിന്ത്യന്‍ നടി ലക്ഷ്മിയാണ് ഐശ്വര്യയുടെ അമ്മ. മകളുടെ നല്ല ഭാവി സ്വപ്നം കണ്ടു കൊണ്ട് ജീവിക്കാനും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുവാനും വീണ്ടും അഭിനയത്തില്‍ സജീവമായി.
സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ ഐശ്വര്യ തിരിച്ചു വരവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് മിനിസ്ക്രീനിലായിരുന്നു. ഇപ്പോള്‍ അമ്മ വേഷങ്ങളിലൂടെ തമിഴകത്ത് തിരക്കുള്ള താരമായി മാറുകയാണ് ഐശ്വര്യ. വിക്രമിന്റെ സാമി 2 ആണ് ഐശ്വര്യയുടെ പുതിയ ചിത്രം.
Post Your Comments