BollywoodCinemaGeneralLatest NewsMovie GossipsNEWSWOODs

ഐശ്വര്യയ്ക്ക് മുമ്പ് ലിപ് ലോക്ക് വിവാദത്തില്‍ അകപ്പെട്ടത് നടി പൂജ

മുന്‍ ലോക സുന്ദരി ഐശ്വര്യ റായ് ബച്ചന്‍ തന്റെ മകള്‍ ആരാധ്യ ബച്ചന്റെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. താരത്തിന്റെ ഈ ചിത്രത്തിനെതിരെ നിരവധി വിമര്‍ശങ്ങളാണ് ഉയര്‍ന്നത്. തെറ്റായ രീതിയിലാണ് ഐശ്വര്യ മകളെ വളര്‍ത്തുന്നതെന്നും ഒരു മകളോട് ഇങ്ങനെ കാണിക്കാന്‍ പാടില്ലെന്നുമുള്ള വിമര്‍ശനങ്ങളുമായി ആരാധകര്‍ സാമൂഹ മാധ്യമങ്ങളില്‍ രംഗത്തെത്തി. ഈ ലിപ് ലോക്ക് വിവാദം വലിയ ചര്‍ച്ചയാകുമ്പോള്‍ ഇതിനു മുന്‍പും ഇത്തരം വിവാദം ഉണ്ടായതിനെയും ചിലര്‍ ഓര്‍മ്മിപ്പിച്ചു. അന്ന് വിവാദത്തിനു ഇരയായത് നടി പൂജ ഭട്ട് ആയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്റ്റാര്‍ഡസ്റ്റ് എന്ന മാസികയുടെ കവര്‍ ചിത്രത്തില്‍ പൂജ ഭട്ടും അച്ഛന്‍ മഹേഷ്‌ ഭട്ടും ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം അച്ചടിച്ച്‌ വന്നിരുന്നു. ഇതിനെതിരെ വലിയ വിവാദമാണ് അക്കാലത്തുണ്ടായത്. ഐശ്വര്യയുടെ ചുംബനം വിവാദമായ സാഹചര്യത്തിലാണ് പൂജയുടെ പഴയ വിവാദവും വീണ്ടും ചര്‍ച്ചയാകുന്നത്. ഈ വിഷയത്തില്‍ ഇത് വരെയും പ്രതികരണവുമായി ഐശ്വര്യ എത്തിയിട്ടില്ല.

aishwarya rai aaradhya kissing pooja bhatt എന്നതിനുള്ള ചിത്രം

shortlink

Related Articles

Post Your Comments


Back to top button