സിനിമയില്‍ നഗ്നയായി അഭിനയിച്ചുവെന്നാരോപിച്ച് യുവ നടിയ്ക്ക് വധ ഭീക്ഷണി. പുതുമുഖ നടി ധന്യ ഏലിയാസ് റഫിയ ബാനുവാണ് തനിക്ക് വധഭീഷണിയുണ്ടെന്നു പരാതി നല്‍കിയത്.
വടപളനിയിലെ ധന്യയുടെ വാടക വീട്ടിലെ ലാന്റ് ഫോണിലേക്ക് മെയ് 14-ആം തീയതി തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫോണ്‍ കോളുകള്‍ വന്നതായി ചെന്നൈ സിറ്റി പോലീസിന് നല്കിയ പരാതിയില്‍ ധന്യ പറയുന്നു. അമ്മയ്ക്കൊപ്പമാണ് ധന്യ ജീവിക്കുന്നത്. തനിക്കും അമ്മയ്ക്കും വേണ്ട സംരക്ഷണം നല്‍കണമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ ധന്യ പറയുന്നു.
തമിഴ്പുലികളുടെ സംഘടനയായ എല്‍.ടി.ടി.ഇയെ ആസ്പദമാക്കി ഒരുക്കിയ 18.5.2009 എന്ന സിനിമയില്‍ ധന്യ അഭിനയിച്ചിരുന്നു. കൂടാതെ ഇന്തയില്‍ നിരോധിച്ച ചിത്രമായ പോര്‍ക്കളത്തില്‍ പൂ എന്ന സിനിമയിലും ധന്യ വേഷമിട്ടിട്ടുണ്ട്.
Post Your Comments