പാട്ട് , അഭിനയം, സംവിധാനം, എഴുത്ത് അങ്ങനെ സമസ്ത മേഖലയിലും വിനീത് ശ്രീനിവാസന് തിളങ്ങിയപ്പോള്‍ അച്ഛന് ശ്രീനിവാസന് ഒന്ന് ഒതുങ്ങി എന്നാണു പൊതുവേയുള്ള സംസാരം. മകന് പണിക്ക് ഇറങ്ങിയപ്പോള്‍ ശ്രീനിവാസനും ഒന്ന് ഒതുങ്ങി എന്ന ഡയലോഗ് ഒരു സിനിമയില്‍ തന്നെ പറയുന്നുണ്ട്.
വിനീത് സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളില്‍ ശ്രീനിവാസന് അഭിനയിച്ചിരുന്നു, ആദ്യ ചിത്രമായ മലര്‍വാടിയില്‍ നെഗറ്റിവ് കഥാപാത്രമാണ് വിനീത് അച്ഛനായി നല്‍കിയത്. പലിശക്കാരന്റെ റോളിലെത്തി പ്രേക്ഷകരെ വിറപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത വളരെ രസകരമായ ഒരു കഥാപാത്രമായിരുന്നു അച്ഛനു വേണ്ടി വിനീത് തന്റെ ആദ്യ ചിത്രത്തില്‍ നീക്കിവെച്ചിരുന്നത്. ആ സമയങ്ങളിലൊക്കെ അച്ഛനോട് ഷോട്ടിന് റെഡിയാകാന്‍ പറയാനും മറ്റു നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഭയപ്പെട്ടിരുന്നതായി വിനീത് പറയുന്നു.
അച്ഛനോട് എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല പക്ഷെ ഇന്ന് അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയില്‍ അഭിനയിച്ച് നില്ക്കുമ്പോള് അച്ഛനോട് എല്ലാം പറയാനുള്ള സ്വാതന്ത്ര്യം നേടിയെടുത്തതായി വിനീത് പറയുന്നു.
ഇപ്പോള്‍ എല്ലാം ഓപ്പണായി സംസാരിക്കും, പഴയ രീതിയിലുള്ള ഭയമില്ല,അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയില്‍ അച്ഛനുമായുള്ള കോമ്പിനേഷന്‍ രംഗങ്ങളൊക്കെ നന്നായി ആസ്വദിച്ചു. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ വിനീത് വ്യക്തമാക്കുന്നു
Post Your Comments