CinemaGeneralMollywoodNEWS

‘നടന്‍ തിലകന്‍ ചേട്ടന്‍ അവരെ പച്ച തെറിവിളിക്കുമായിരുന്നു, ഞാനത് കേട്ടിട്ടുണ്ട്’ ; ലിജോ ജോസ് പെല്ലിശ്ശേരി

സിനിമയിലെ പുതിയ മാറ്റത്തിന്റെ അമരക്കാരില്‍ ഒരാളാണ്, വളരെ റിയലസ്റ്റിക്കായി സിനിമ ചിത്രീകരിക്കുന്ന ലിജോ സ്ക്രീനില്‍ വരുന്ന താരങ്ങളെക്കാള്‍ ആരാധക ബലമുള്ള ഫിലിം മേക്കര്‍ ആണ്, ലിജോയുടെ പിതാവ് ജോസ് പെല്ലിശ്ശേരിയുടെ നാടകങ്ങള്‍ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നു ലിജോ പറയുന്നു.

നാലാംക്ലാസ് വരെ ഹോസ്റ്റലില്‍ നിന്നാണ് പഠിച്ചത്. ഡാഡി തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയാണല്ലോ. സിനിമയും നാടകവുമായി അദ്ദേഹം തിരക്കിലായിരുന്നു. നാലാം ക്ലാസ് കഴിഞ്ഞാണ് ഞാന്‍ അദ്ദേഹത്തെ ശരിക്കും കാണുന്നത്.

“തിലകന്‍ ചേട്ടന്റെ നാടകം കണ്ടാണ് വളര്‍ന്നത്. ഡാഡിയുടെ മിക്ക നാടകങ്ങളും തിലകന്‍ ചേട്ടനാണ് സംവിധാനം ചെയ്തിരുന്നത്.
തൃശ്ശൂര്‍ പുതുക്കാട് ഭാഗത്ത് ഏതെങ്കിലും ഓഡിറ്റോറിയത്തിലായിരിക്കും റിഹേഴ്‌സല്‍. ഞാന്‍ അന്ന് ചെറിയ പയ്യനാണ്. ഉച്ച ഭക്ഷണത്തിന്റെ ഇടവേളയില്‍ ഡയലോഗ് തെറ്റിച്ചവരെ തിലകന്‍ ചേട്ടന്‍ സ്‌റ്റേജില്‍ കയറ്റി നിര്‍ത്തി പ്രാക്ടീസ് ചെയ്യിപ്പിക്കും. ശരിയാക്കുന്നതുവരെ തിലകന്‍ ചേട്ടന്‍ വിടില്ല. ക്ഷമ നശിച്ചാല്‍ തിലകന്‍ പച്ചത്തെറിയാണ് പറയുക. രസം എന്താണെന്ന് വച്ചാല്‍ മൈക്കെല്ലാം സെറ്റ് ചെയ്താണ് പ്രാക്ടീസ്. നല്ല എക്കോ ഉണ്ടായിരിക്കും. തിലകന്‍ ചേട്ടന്‍ ‘മ’ ‘പ’ ചേര്‍ത്ത് തെറി വിളിക്കുമ്പോള്‍ അത് ഓഡിറ്റോറിയത്തില്‍ മുഴങ്ങും.” ലിജോ ഓര്‍ത്തെടുക്കുന്നു

shortlink

Related Articles

Post Your Comments


Back to top button