CinemaGeneralMollywoodNEWSWOODs

നടന്‍ ഉണ്ണിമുകുന്ദന്‍ ഹാജരാകണം; വിടുതല്‍ ഹര്‍ജി കോടതി തള്ളി

സിനിമയുടെ കഥ പറയാനായി നടന്‍ ഉണ്ണി മുകുന്ദന്‍റെ ഫ്ലാറ്റില്‍ എത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചു കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ നടനോട് കോടതിയില്‍ ഹാജരാകാന്‍ കോടതി ഉത്തരവ്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നടനോട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ഉണ്ണിമുകുന്ദന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളുകയും ചെയ്തു.

നടന്റെ ഫ്ലാറ്റില്‍ കഥ പറയാനായി എത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 2017 ഓഗസ്റ്റ് 23ന് നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ 2017 സെപ്റ്റംബര്‍ 15നാണ് യുവതി പരാതി നല്‍കിയത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് നടന്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പരാതിക്കാരി അഭിഭാഷകന്‍ മുഖേനെ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കോടതി രണ്ട് സാക്ഷികളേയും വിസ്തരിച്ചിരുന്നു.

അതേസമയം യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും കാട്ടി ഉണ്ണി മുകുന്ദന്‍ യുവതിയ്ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഈ കേസില്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

കൂട്ടുകാര്‍ പല തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട് ; വിവാഹത്തെക്കുറിച്ച് ഉണ്ണിമുകുന്ദൻ

shortlink

Related Articles

Post Your Comments


Back to top button