CinemaGeneralNEWS

‘ഞാന്‍ പ്ലസ്‌ടുവിനു പഠിക്കുമ്പോഴായിരുന്നു അങ്ങനെയൊരു സംഭവം നടന്നത്’ ; ഐശ്വര്യ രാജേഷിന്‍റെ വെളിപ്പെടുത്തല്‍!

തെന്നിന്ത്യയില്‍ അറിയപ്പെട്ട നായികാരില്‍ ഒരാളാണ് ഐശ്വര്യ രാജേഷ്, മലയാളത്തിലും ഇതിനോടകം ഐശ്വര്യ ശ്രദ്ധ നേടിക്കഴിഞ്ഞു.

സിനിമയില്‍ കാമുകിയുടെ റോളില്‍ ഏറെ തിളങ്ങുന്ന ഐശ്വര്യയ്ക്ക് ജീവിതത്തില്‍ പ്രണയ പരാജയത്തിന്റെ കഥയാണ് തുറന്നു പറയാനുള്ളത്. രണ്ടു തവണ തന്റെ പരാജയപ്പെട്ടതായി ഐശ്വര്യ പറയുന്നു,അതും രണ്ടു തവണയും ഒരാളെ തന്നെ പ്രണയിച്ച വ്യത്യസ്ത പ്രണയ അനുഭവമാണ്‌ ഐശ്വര്യ വിവരിക്കുന്നത്.

പ്ലസ്‌ടുവിനു പഠിക്കുമ്പോഴായിരുന്നു ഐശ്വര്യ ഒരാളുമായി പ്രണയത്തിലായത്. പക്ഷെ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ആ പ്രണയം ബ്രേക്കപ്പായി. വീണ്ടും കോളേജില്‍ എത്തിയപ്പോള്‍ ഐശ്വര്യ പ്രണയിച്ചിരുന്ന അതെ വ്യക്തി വീണ്ടും ഐശ്വര്യ പഠിച്ച ക്യാമ്പസിലെത്തി, അങ്ങനെ പഴയ പരിഭവം കാറ്റില്‍ പറത്തിയ അവര്‍ വീണ്ടും പ്രണയ ജോഡികളായി, പക്ഷെ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കിയതോടെ ആ പ്രണയം വീണ്ടും തകര്‍ന്നതായി ഐശ്വര്യ പറയുന്നു.

ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രണയകഥയെക്കുറിച്ച് ഐശ്വര്യ ചിരിയോടെ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button