BollywoodCinemaIndian CinemaLatest NewsWOODs

പരസ്പരം മുൻവിധിയോടെ പെരുമാറുന്ന പ്രവണത എത്രയും വേഗം അവസാനിപ്പിക്കണം; ഐശ്വര്യ റായ്

എഴുപത്തി ഒന്നാമത് കാന്‍ മേളയില്‍ തിളങ്ങിയത് മുന്‍ ലോക സുന്ദരി ഐശ്വര്യ റായ് തന്നെയാണ്. വേദിയില്‍ സംസാരിച്ച ഐശ്വര്യ ലോകത്തുള്ള സ്ത്രീകളോടായി പറയുന്നത് പരസ്പരം മുൻവിധിയോടെ പെരുമാറുന്ന പ്രവണത എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ്. ദൈനംദിന പ്രവര്‍ത്തികളുടെ പേരില്‍ വ്യക്തികളെ മുന്‍വിധിയോടെ കാണരുതെന്നും ആഷ് പറയുന്നു.

ഏറെ പ്രശംസയും അത് പോലെ വിമര്‍ശനവും ഒരുപോലെ ലഭിക്കുന്ന വ്യക്തിയാണ് താന്‍. അവ രണ്ടു താന്‍ ഒരുപോലെ ആസ്വദിക്കാറുണ്ടെന്നും താരം പറഞ്ഞു. എന്നാല്‍ ഇവയ്ക്ക് രണ്ടിനും താന്‍ ജീവിതത്തില്‍ അമിതപ്രാധാന്യം നല്കാറില്ലെന്നും അത് ബഹുമാനക്കുറവ് കൊണ്ടല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments


Back to top button