ജില്ല എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേയ്ക്ക്. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ സൂര്യയ്ക്കൊപ്പം മോഹന്‍ലാല്‍ എത്തുമ്പോള്‍ യുവതാരം അല്ലു സിരീഷും പ്രധാന വേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ചിത്രത്തെ സംബന്ധിച്ച് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അല്ലു സിരീഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സൂര്യയോടൊപ്പം ഒന്നിച്ച് അഭിനയിക്കുക എന്ന തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുകയാണ് അല്ലു സിരീഷ് പറയുന്നു. മോഹന്‍ലാലിനോടൊപ്പം വീണ്ടും അഭിനയിക്കാനായതിന്റെ സന്തോഷവും ഈ യുവതാരം മറച്ചുവെയ്ക്കുന്നില്ല. നിര്‍മ്മാതാവ് അല്ലു അരവിന്ദിന്റെ പുത്രനായ അല്ലു സിരീഷ് മേജര്‍ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ദി ബോര്‍ഡേഴ്സ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ താരം അല്ലു അര്‍ജ്ജുന്റെ സഹോദരന് കൂടിയാണ് താരം.
ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് മോഹന്‍ലാല്‍-സുര്യ-അല്ലു സിരീഷ് ചിത്രമെത്തുന്നത്.
Post Your Comments