രാജനികാന്തിനെതിരെ ഉയര്‍ന്നു വന്ന പ്രാദേശിക വാദം വീണ്ടും തമിഴ് നാട്ടില്‍ തലപൊക്കുന്നു. ഇത്തവണ വിശാലിനെ ലക്ഷ്യം വച്ചാണ് പ്രാദേശിക വാദവുമായി വിമര്‍ശകര്‍ രംഗത്തെത്തുന്നത്. തമിഴ് സിനിമാ സംഘടനകളില്‍ തമിഴ്നാട്ടുകാര്‍ മതിയെന്ന വാദമാണ് സംവിധായകന് ഭാരതിരാജയും സംഘവും ഉയര്‍ത്തുന്നത്.
തമിഴ് സിനിമാനിര്‍മാതാക്കളുടെ സംഘടനയുടെ അധികാരം തമിഴ്നാട്ടുകാരായവര്‍ക്ക് ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ എപ്പോള്‍ ഇതിന്റെ തലപ്പത്ത് ഇരിക്കുന്നത് നടന് വിശാല്‍ ആണ്. ആന്ധ്രയില്‍ കുടുംബവേരുകളുള്ള വിശാല്‍ തമിഴ്നാട്ടില്‍ നിര്മാതാക്കളുടേ സംഘടനാ തലപ്പത്ത് ഇരിക്കുന്നത് അംഗീകരിക്കാ നാകില്ലെന്ന വിമര്‍ശനമാണ് ഇതിലൂടെ ഭാരതിരാജയും സംഘവും ഉയര്‍ത്തുന്നത്. കൂടാതെ സിനിമാ സമരം നടത്തിയത് ജനറല്‍ബോഡി വിളിച്ച് തീരുമാനിച്ചല്ലെന്നും, തീരുമാനം ഒറ്റക്കെടുക്കാന്‍ വിശാലിന്റെ യോഗ്യത എന്താണെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. അതുകണ്ട് തന്നെ ഭാരതി രാജ ലക്ഷ്യം വയ്ക്കുന്നത് നടന് വിശാലിനെയാണ്.
പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കാതെയാണ് വിശാല്‍ പല നിര്‍ണായക തീരുമാനങ്ങളുമെടുത്തത്. സംഘടനയുടെ കണക്ക് അവതരിപ്പിച്ചിട്ട് 2 വര്‍ഷമായി. ഈ സാഹചര്യത്തില്‍ വിശാല്‍ സ്ഥാനമൊഴിയണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വിശാല്‍ തമിഴ്നാട്ടില്‍ നിര്‍മാതാക്കളുടേയും അഭിനേതാക്കളുടേയും സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന അഭിപ്രായമുള്ള വരായിരുന്നു യോഗത്തില്‍ പങ്കെടുത്തവരെല്ലാം.
Post Your Comments