സിനിമയിലെ ചില താരങ്ങള്‍ ജ്യോത്സ്യന്മാരെ സമീപിക്കാറുണ്ടെന്നു നടനും എംപിയുമായ ഇന്നസെന്റ്. ഇനി എത്ര നാള് സിനിമയിലുണ്ടാകും എന്നറിയാന്‍ വേണ്ടിയാണ് ഇവരുടെ സന്ദര്‍ശനമെന്നും ഇന്നസെന്റ് വ്യക്തമാക്കുന്നു.
ഇനി എത്രനാളുണ്ടാവും സിനിമയില്‍ എന്നാണു പലര്‍ക്കും അറിയേണ്ടത്. ആരും കാണില്ലെന്നുറപ്പു വരുത്തി അവര്‍ കൈ നീട്ടും. ഭിക്ഷ ചോദിക്കുകയാണെന്നു ഒറ്റ നോട്ടത്തില്‍ തോന്നും. അത് കൈരേഖ നോക്കിത്തരാന്‍ വേണ്ടി കൈ നീട്ടുന്നതാണെന്ന് എത്ര പേര്‍ക്കറിയാം, ഇന്നസെന്റ് സ്വതസിദ്ധമായ ശൈലിയില്‍ പങ്കുവെച്ചു. കേരള ജ്യോതിഷ പരിഷത് കേന്ദ്ര സമിതിയുടെ വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments