പത്മരാജന് എന്ന ഫിലിം മേക്കര്‍ തന്റെ സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും വളരെ സൂക്ഷ്മതയോടെയാണ് സ്ക്രീനിലെത്തിച്ചിട്ടുള്ളത്. ‘ദേശാടക്കിളി കരയാറില്ല’ എന്ന പത്മരാജന്റെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രത്തിനു വേണ്ടി വെള്ളാരം കണ്ണുള്ള ഒരു നായികയെ പത്മരാജന് അന്വേഷിച്ചിരുന്നു. ഒടുവില്‍ നടി ശാരിയിലാണ് ആ അന്വേഷണം ചെന്ന് നിന്നത്. ശാരിയുടെ വെള്ളാരം കണ്ണുകളായിരുന്നു പത്മരാജനെ ആകര്‍ഷിച്ചത്.
തന്റെ മനോഹരമായ വെള്ളാരം കണ്ണുകള്‍ ആണ് തനിക്ക് മലയാള സിനിമയിലേക്കുള്ള ഭാഗ്യവാതില്‍ തുറന്നിട്ടതെന്ന കാര്യം ശാരിക്ക് അറിയില്ലായിരുന്നു. സിനിമ ഷൂട്ട് ചെയ്തു കുറെ ദിവസങ്ങള്‍ക്ക് ശേഷം ശാരി കണ്ണില്‍ ലെന്‍സ് ഘടിപ്പിച്ചു ചിത്രീകരണത്തിനെത്തി.
(‘ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രത്തില്‍ നിന്ന്)
ആ ദിവസം കുറെ രംഗങ്ങള്‍ ചിത്രീകരിച്ചപ്പോഴാണ് ക്യാമറാമാന് വേണു ശാരിയുടെ കണ്ണില്‍ ഫിറ്റ് ചെയ്തിരിക്കുന്ന ലെന്‍സ് ശ്രദ്ധിച്ചത്. ഒടുവില്‍ പത്മരാജന് ഇത് അറിയുകയും അദ്ദേഹം ശാരിയെ ഒരുപാട് ശകാരിക്കുകയും ചെയ്തു, ‘ദേശാടനക്കിളി’ എന്ന ചിത്രം കാണുന്ന പ്രേക്ഷകര്‍ ഇതൊന്നും ശ്രദ്ധിക്കാറില്ലെങ്കിലും, പത്മരാജന് ഇത്തരം കാര്യങ്ങള്‍ വളരെ സൂക്ഷ്മതയോടെ നീരീക്ഷിക്കുന്ന അതുല്യ സംവിധായകനായിരുന്നു.
പത്മരാജന് രചനയും സംവിധാനവും നിര്‍വഹിച്ച് 1986-ല്‍ പുറത്തിറങ്ങിയ ‘ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഉര്‍വശി കാര്‍ത്തിക എന്നിവരും മുഖ്യ കഥാപാത്രങ്ങളായി ചിത്രത്തിലുണ്ടായിരുന്നു.
Post Your Comments