CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

‘മംഗലശ്ശേരി നീലകണ്ഠനെ പോലെ അച്ഛന്‍ വീട്ടില്‍ ഒരു നാട്ടുരാജാവായിരുന്നു’

തന്റെ അച്ഛന്‍ വീട്ടില്‍ ഒരു നാട്ടു രാജാവിനെ പോലെയായിരുന്നുവെന്ന് നടി അനുമോള്‍. എല്ലാ പെണ്‍കുട്ടികളെ പോലെ അച്ഛനാണ് തന്റെ ഹീറോയെന്നും താരം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു. ചെറുപ്പത്തിലെ തനിക്ക് അച്ഛനെ നഷ്ടമായി. എന്നിരുന്നാലും അച്ഛന്‍ തന്റെ ഹീറോയാണെന്ന് അനു പറയുന്നു.

അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന താരം അച്ഛന്‍ ഒരു നാട്ടുരാജവിനെ പോലെയായിരുന്നു വീട്ടിലെന്നും പറയുന്നു. ”അച്ഛനെ പോലെ ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ ആഗ്രഹിച്ച ഞാന്‍ വിവാഹം കഴിക്കാതെ ഇരിക്കുകയാണ്. ഇതു കൊണ്ട് സുഹൃത്തുക്കള്‍ തന്നോട് പറയുന്നത് അതൊരു മംഗലശ്ശേരി നീലകണ്ഠന്‍ ടൈപ്പാണെന്നാണ്. അങ്ങനെ ഒരാള്‍ എപ്പോഴും വരണമെന്നില്ല എന്നാണ്. 95 ലാണ് അച്ഛന്‍ ഞങ്ങളെ വിട്ടുപോയത്. നാട്ടില്‍ ചെറിയ വഴക്ക് നടക്കുമ്പോള്‍ അച്ഛന്‍ അവരെ വീട്ടിലേക്ക് കൂട്ടികൊണ്ടു വരുമായിരുന്നു. എന്നിട്ട് അവരോട് കാര്‍ഷെഡില്‍ വച്ച് തല്ലി തീര്‍ക്കാന്‍ പറയുമായിരുന്നു.

അമ്മ വെറും 28 വയസ് മാത്രം പ്രായമുള്ളപ്പോള്‍ വിധവയായി മാറി. രണ്ടു പെണ്‍മക്കളെ വളര്‍ത്താന്‍ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. നല്ല ധൈര്യമുള്ള അമ്മ അതു പോലെ തന്നെ അത്യാവശ്യം സെന്‍സിറ്റീവുമാണ്. വീട്ടില്‍ വന്നാല്‍ അമ്മയെ മൈന്‍ഡ് ചെയ്യാതെ മൊബൈലോ മറ്റോ നോക്കിയാല്‍ പോലും അമ്മയുടെ മുഖത്തെ ഭാവം മാറും. അതു പോലെ സെന്‍സിറ്റീവാണ്.” കൂടാതെ നടി എന്നതിനേക്കാള്‍ തനിക്ക് ഈ അച്ഛന്റെയും അമ്മയുടെയും മകളായി അറിയപ്പെടാനാണ് ആഗ്രഹമെന്നും അനുമോള്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button