CinemaGeneralHollywoodLatest NewsNEWSWorld Cinemas

മാതൃദിനത്തിൽ നിങ്ങൾ കണ്ടിരിക്കേണ്ട 6 ഹോളിവുഡ് ചിത്രങ്ങൾ

ലോകമെങ്ങും 2018 മെയ് 13ന് മാതൃദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. ജീവിത്തിന്‌റെ തനിപകര്‍പ്പായ വെള്ളിത്തിരയിലും അമ്മയുടെ സ്‌നേഹം എന്തെന്ന് സൂക്ഷമമായി വരയ്ച്ചു കാട്ടിയിട്ടുണ്ട്. നൊമ്പരങ്ങളുടെയും ത്യാഗത്തിന്‌റെയും വാത്സല്യത്തിന്‌റെയും ആള്‍രൂപമായ അമ്മയെന്ന തേജസിനു മുന്‍പിന്‍ ഒരു പിടി സിനിമകള്‍ നമുക്ക് സമര്‍പ്പിക്കാം. മലയാളത്തിലും ഹിന്ദിയിലും എന്തിന് ലോക സിനിമയുടെ തറവാടായ ഹോളിവുഡില്‍ വരെ ഇറങ്ങിയ മാതൃ പ്രാധാന്യമുള്ള സിനിമകള്‍ ഇതുവരെ പരാജയപ്പെട്ടിട്ടില്ല. ഓരോന്നും ബോക്‌സ് ഓഫിസ് റെക്കോര്‍ഡുകള്‍ തിരുത്തി കുറിക്കുന്നവയായിരുന്നു. ഇത്തരം ഒരു പിടി ചിത്രങ്ങളെ അറിയുകയും ഈ മാതൃദിനത്തില്‍ അമ്മമാരോടൊത്ത് കാണുകയും ചെയ്യാം.

ലേഡി ബേര്‍ഡ്(2017)

ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത അമേരിക്കന്‍ ചിത്രമാണ് ലേഡി ബേര്‍ഡ്. കോമഡി വിഭാഗത്തില്‍ പെട്ട ചിത്രമാണെങ്കിലും അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്‌റെ ആഴം വരച്ചു കാട്ടുന്ന ചിത്രമാണിത്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ റോനനും അമ്മ മെറ്റ്കാഫും തമ്മിലുള്ള ബന്ധത്തിന്‌റെ തീവ്രതയാണ് കഥയുടെ പശ്ചാത്തലം. അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റുട്ടിന്റെ മികച്ച ചിത്രമായി ലേഡിബേര്‍ഡിനെ കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുത്തിരുന്നു. ഓസ്‌കാര്‍ നോമിനേഷനു വരെ പട്ടികയില്‍ പേരു വന്ന ചിത്രമാണ് ഇത്. 10 മില്യണ്‍ ഡോളര്‍ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രം ബോക്‌സോഫീസില്‍ 75.7 മില്യണ്‍ ഡോളറാണ് വാരിയത്.

എവേ വീ ഗോ(2009)

സാം മെന്‍ഡസ് സംവിധാനം ചെയ്ത ചിത്രം ഗര്‍ഭിണിയായ യുവതിയുടെ കഥ പറയുന്ന ചിത്രമാണ്. കോമഡി വിഭാഗത്തില്‍ പെട്ട ചിത്രമാണെങ്കിലും ജീവിതത്തിന്‌റെ കഷ്ടപ്പാടുകള്‍ കൃത്യമായി വരച്ചു കാട്ടിയ ചിത്രം കൂടിയാണ് ഇത്. 17 മില്യണ്‍ ഡോളറില്‍ നിര്‍മ്മിച്ച ചിത്രത്തിന് മുടക്കു മുതലിനു പുറമേ 14 മില്യണ്‍ ഡോളര്‍ കലക്ഷന്‍ നേടാന്‍ സാധിച്ചു. റോഡ് മൂവി വിഭാഗത്തില്‍ പെട്ട ചിത്രം കൂടിയാണിത്. വെറോണയെന്ന യുവതിയുടെയും ബര്‍ട്ട് എന്ന് യുവാവിന്‌റെയും കഥ പറയുന്ന ചിത്രം ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. അമേരിക്കയിലെ പ്രശാന്ത സുന്ദരമായ ലോക്കേഷനുകളിലാണ് സിനിമ ചിത്രീകരിച്ചത്. വെറോണയുടെ മാതാപിതാക്കള്‍ അവളുടെ ചെറുപ്പത്തില്‍ അപകടത്തില്‍ നഷ്ടപ്പെടുന്നത് മുതല്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ പശ്ചാത്തലം.

സ്റ്റെപ് മോം(1998)

മാതൃവാസ്തല്യത്തെ വരച്ചുകാട്ടിയ ഹോളിവുഡിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്ന്. ക്രിസ് കൊളംബസ് സംവിധാനം ചെയ്ത സ്‌റ്റെപ് മോമിനെ തേടി നിരവധി അവാര്‍ഡുകളും എത്തിയിരുന്നു. മാതൃവാത്സല്യത്തിന്‌റെ തീവ്രത വരച്ചുകാട്ടിയ ഈ ചിത്രം പെറ്റമ്മയുടെയും വളര്‍ത്തമ്മയുടെയും കഥയാണ് പറയുന്നത്. അഭിനയ മുഹൂര്‍ത്തങ്ങളുടെ സ്വാഭാവികതയ്ക്ക് ലോകത്തെമ്പാടും നിന്ന് ഏറെ പ്രശംസയും ചിത്രം പിടിച്ചു പറ്റി. 50 മില്യണ്‍ ഡോളറില്‍ നിര്‍മ്മിച്ച ചിത്രം 159.7 മില്യണ്‍ ഡോളറാണ് ബോക്‌സോഫീസില്‍ തൂത്തു വാരിയത്. ഹോളിവുഡിലെ സര്‍വകാല റെക്കോര്‍ഡുകളില്‍ ഒന്നാണ് ഈ ചിത്രം.

മിസ്റ്റര്‍. മോം(1983)

അമേരിക്കല്‍ ചിത്രമായ മിസ്റ്റര്‍ മോം സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകനായ സ്റ്റാന്‍ ഡ്രഗോട്ടിയാണ്. ഭര്‍ത്താവും മൂന്നു കുട്ടികളുമടങ്ങുന്ന കുടംബത്തിന്‌റെ കഥയാണ് സിനിമയുടെ പശ്ചാത്തലം. കോമഡി വിഭാഗത്തില്‍ പെട്ട ചിത്രമാണിത്. ഭാര്യയ്ക്ക് ദൂരെ സ്ഥലത്ത് ജോലി ലഭിക്കുന്നത് മുതല്‍ കുട്ടികളെ നോക്കേണ്ടി വരുന്ന അച്ഛന്‌റെ കഥയാണ് ചിത്രം പറയുന്നത്. ഭാര്യ ഭര്‍തൃ ബന്ധത്തിന്‌റെയും അമ്മ എന്ന സ്ഥാനത്തിന്‌റെ മഹത്വവും പറയുന്ന ചിത്രം ഏറെ സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. 64.8 മില്യണ്‍ ഡോളറാണ് ചിത്രത്തിന്‌റെ നിര്‍മ്മാണ ചെലവ്. ഇതിന്‌റെ ഇരട്ടിയോളം ബോക്‌സോഫീസില്‍ നിന്ന് ഈ ചിത്രം വാരിയിരുന്നു. യൂട്യൂബില്‍ ഇപ്പോഴും കൂടുതല്‍ പേര്‍ കാണുന്ന ചിത്രം കൂടിയാണിത്.

മെര്‍മെയ്ഡ്‌സ്(1990)

റിച്ചാര്‍ഡ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ലോകത്തെമ്പാടും നിന്ന് ഒട്ടേറെ പുരസ്‌കാരങ്ങള്‍ തേടിയെത്തിയ ഒന്നാണ്. ഏതൊരു അമ്മയുടെയും പിന്നില്‍ തുണയായി മൂത്ത മകള്‍ ഉണ്ടെന്ന സന്ദേശമാണ് ചിത്രത്തിലൂടെ വരയ്ച്ചു കാട്ടിയിരിക്കുന്നത്. 15 വയസുകാരിയായ മകളുടെയും അമ്മയുടെയും ഇടയിലുണ്ടാകുന്ന പിണക്കങ്ങളും ഇണക്കങ്ങളുമാണ് ചിത്രം വിവരിക്കുന്നത്. സ്‌നേഹത്തെയും പിണക്കത്തെയും പ്രണയത്തെയും ഒറ്റ ചരടില്‍ കോര്‍ത്ത് അവതരിപ്പിച്ചിരിക്കുന്ന ഈ കോമഡി ചിത്രത്തില്‍ കണ്ണുകളെ ഈറനണിയിക്കുന്ന ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്. 35 മില്യണ്‍ ഡോളറില്‍ നിര്‍മ്മിച്ച ചിത്രം 38 മില്യണ്‍ ഡോളറാണ് ബോക്‌സോഫീസില്‍ നിന്നും വാരിയത്.

റൂം(2015)

എമ്മാ ഡൊനോഗിന്‌റെ റൂം എന്ന കഥയുടെ ദൃശ്യാവിഷ്‌കരണമാണ് ഈ ചിത്രം. ഏഴു വര്‍ഷം തടവില്‍ കിടക്കേണ്ടി വരികയും ജയിലില്‍ വച്ച് പ്രസവിക്കുകയും ചെയ്ത സ്ത്രീയുടെ കഥയാണ് ചിത്രം. കുട്ടിയ്ക്ക് ആറു വയസാകുന്ന കാലഘട്ടത്തില്‍ പറഞ്ഞു പോകുന്ന ചിത്രം ഏവരുടെയും നെഞ്ചില്‍ കനലിടുന്ന ഒന്നാണ്. കുട്ടിയ്ക്ക് ആറു വയസാകുമ്പോള്‍ ഇരുവരും ജയില്‍ ചാടുന്നത് മുതലുള്ള സന്ദര്‍ഭങ്ങളാണ് ചിത്രത്തിനറെ പശ്ചാത്തലം. വികാരഭരിതമായ സന്ദര്‍ഭങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. 13 മില്യണ്‍ ഡോളറില്‍ നിര്‍മ്മിച്ച ചിത്രം 36.3 മില്യണ്‍ ഡോളറാണ് ബോക്‌സോഫീസില്‍ നിന്നും തൂത്തു വാരിയത്. ഉദ്യേഗജനകമായ രംഗങ്ങളാണ് ചിത്രത്തിന്‌റെ ആകര്‍ഷക ഘടകങ്ങളിലൊന്ന് .

shortlink

Related Articles

Post Your Comments


Back to top button