ബോളിവുഡ് നടി സോനം കപൂര്‍ വിവാഹിതയായി. പ്രമുഖ വ്യവസായിയായ ആനന്ദ് ആഹൂജയെയാണ് സോനം വിവാഹം ചെയ്തത്. ഇന്ന് രാവിലെ സോനത്തിന്റെ മാതൃസഹോദരി കവിതയുടെ ബാന്ദ്രയിലുളള ഹെറിറ്റേജ് ബംഗ്ലാവ് ‘റോക്ഡാ ലേ’യില്‍വച്ച് സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. അമിതാഭ് ബച്ചന്, ആമിര്‍ ഖാന്, അഭിഷേക് ബച്ചന്, റാണി മുഖര്‍ജി, ജാക്വിലിന് ഫെര്‍ണാണ്ടസ്, സെയ്ഫ് അലി ഖാന് തുടങ്ങിയവര്‍ താരത്തിനു ആശംസ നേര്‍ന്നു.
Post Your Comments