സ്ഫടികത്തിലെ ആട് തോമയായി മോഹന്‍ലാല്‍ വീണ്ടും എത്തിയാല്‍ അതൊരു ആഘോഷം തന്നെയായിരിക്കും. ആരാധകര്‍ കാത്തിരുന്ന ആ മൂഹൂര്‍ത്തത്തിനാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.
താര സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നടന്ന ‘മഴവില്ലഴകില്‍ അമ്മ’ എന്ന ഷോയിലാണ് മോഹന്‍ലാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആട് തോമയുടെ വേഷംകെട്ടി വീണ്ടും സ്റ്റേജില്‍ എത്തിയത്. ‘ഏഴുമല പൂഞ്ചോല’ എന്ന ഹിറ്റ് ഗാനം നിറഞ്ഞ സദസ്സില്‍ വീണ്ടും ചിത്രീകരിച്ചതോടെ ലാല്‍ ആരാധകര്‍ ആവേശത്തോടെ എഴുന്നേറ്റു നിന്ന് കയ്യടിച്ചു.
വിവിധ താരങ്ങളുടെ മണിക്കൂറുകള്‍ നീണ്ട പരിപാടി തലസ്ഥാനത്തെ വലിയ ആഘോഷങ്ങളില്‍ ഒന്നായി മാറുകയായിരുന്നു. ഒടിയന് മാണിക്യനായും മോഹന്‍ലാല്‍ വേദിയില്‍ പകര്‍ന്നാട്ടം നടത്തി.
Post Your Comments