
താരസംഘടനയായ അമ്മയുടെ മെഗാ ഷോയാണ് ഇപ്പോഴത്തെ വാര്‍ത്ത. ഷോയില്‍ കിടിലന്‍ പെര്‍ഫോമന്‍സുമായി നടന്‍ മോഹന്‍ലാലും എത്തിയിരുന്നു. ഡാന്‍സ് കളിക്കുന്നതിനിടയില്‍ മോഹന്‍ലാല്‍ തെന്നി വീണത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ് ആദ്യം ഹണി റോസ് വീഴുകയും ഹണി റോസിനെ തടഞ്ഞ് മോഹന്‍ലാല്‍ വീഴുകയായിരുന്നു എന്നുമാണ് ആരാധകര്‍ പറയുന്നത്. സംഭവത്തിന്‍റേത് എന്ന തരത്തില്‍ മെഗാഷോയുടെ ഭാഗമായി സ്ഥാപിച്ച സ്ക്രീനില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്.
എന്നാല്‍ വീഴ്ചയില്‍ മോഹന്‍ലാലിന് എന്തെങ്കിലും പരിക്കു പറ്റിയോ എന്നായിരുന്നു ആരാധകരുടെ പ്രധാന ആശങ്ക എന്നാല്‍ രാവിലെ തന്നെ മോഹന്‍ലാല്‍ തന്‍റെ പുതിയ ചിത്രം പങ്കുവച്ചതോടെ ആശങ്കകള്‍ അകന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ഹണിയെ ട്രോളുന്നതിലേയ്ക്ക് മാറി.
‘ആദ്യം വീണത് ഹണി റോസ്. ഹണി റോസിനെ തട്ടി ലാലേട്ടന്‍ വീണു.പക്ഷേ ആദ്യം എഴുന്നേറ്റത് ലാലേട്ടന്‍ . ഇതിപ്പോ ആര്‍ക്കാ വയസ്സായെ ‘
‘ഇന്നലെ നടന്ന അമ്മമഴവിൽ മെഗാഷോയിൽ ലാലേട്ടൻ വീണതിൽ സങ്കടം ഉണ്ട് വീണ്ടും എഴുന്നേറ്റു ഡാൻസ് കളിച്ചതിൽ അഭിമാനവും രോമാഞ്ചവും ലാലേട്ടാ ബിഗ് സല്യൂട്ട്’ തുടങ്ങി കമന്റുകള്‍ നീളുകയാണ്.
Post Your Comments