ഇനി ഉണ്ടാകേണ്ടത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമകള്‍. സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തിലുണ്ടാകണമെന്നാണ് തന്‌റെ ആഗ്രഹമെന്ന് തുറന്നു പറഞ്ഞ് നടി ഭാവന.
നീണ്ട ഇടവേളയ്ക്കു ശേഷം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ ബോളിവുഡിലെ പോലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ മലയാളത്തിലും ഉണ്ടാകണമെന്നാണ് ആഗ്രഹം. അത് ഇന്‍ഡസ്ട്രിയില്‍ ഒരുപാട് പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.
നായകനെ ചുറ്റിപ്പറ്റി മുന്നോട്ടു പോകുന്ന നായികയില്‍ നിന്നും കാലതിനൊത്തു ആരാണ് മാറ്റങ്ങള്‍ ആഗ്രഹിക്കാത്തത്. അതിനാണ് ഞാന്‍ കാത്തിരിക്കുന്നതെന്നും ഭാവന പറഞ്ഞു. നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍ തീര്‍ച്ചയായിട്ടും ചെയ്യുമെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.
Post Your Comments