ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മഹാഭാരതം. എം ടി വാസുദേവന്‍ നായരുടെ രണ്ടാം മൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി മഹാഭാരത എന്ന പേരില്‍ ഭീമന്റെ കഥയൊരുക്കുന്നത് പ്രമുഖ പരസ്യ സംവിധായകനായ ശ്രീകുമാര മേനോന് ആണ്. ആയിരം കോടി മുതല്‍മുടക്കില്‍ വ്യവസായി ഷെട്ടിയാണ് ഈ ചിത്രം നിര്‍മ്മിക്കുക.
ശ്രീകുമാര്‍ ഒരുക്കുന്ന ഒടിയന് എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ രണ്ടാമൂഴം എന്നുതുടങ്ങുമെന്നറിയാന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് പല തരത്തിലുമുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ചിത്രത്തില്‍ നിന്നും നിര്‍മ്മാതാവ് പിന്‍വാങ്ങിയെന്ന തരത്തില്‍ വ്യാജവാര്‍ത്തകളാണ് മുന്‍പ് എത്തിയത്. ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന വിവരമാണ് പുറത്തുവന്നിട്ടുള്ളത്.
രണ്ടാമൂഴം സിനിമയാക്കുന്നതിനായി മോഹന്‍ലാല്‍ ആദ്യം സമീപിച്ചത് സംവിധായകന് സന്തോഷ് ശിവനെയായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ മണിരത്നം സിനിമ മുതല്‍ സ്വന്തം ചിത്രം വരെയുള്ള ചില വലിയ പ്രോജക്ടുകളുടെ തിരക്കിലാണ് സന്തോഷ് ശിവന്. അതുകൊണ്ട് തന്നെ ചിത്രം ഏറ്റെടുക്കാന്‍ നിര്‍വാഹമില്ലെന്ന് അദ്ദേഹം അറിയിച്ചുവെന്നും അതിനു ശേഷമാണ് ഒടിയന് സംവിധായകന് ശ്രീകുമാര്‍ ഈ ചിത്രത്തിലേയ്ക്ക് എത്തുന്നതെന്നും റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മൂന്നു സൂപ്പര്‍താരങ്ങളും ഒരുമിച്ച്; ബാല്യകാല ചിത്രം വൈറല്‍!!
Post Your Comments