ആ നടിയുടെ അകാല മരണം തെന്നിന്ത്യന്‍ ആരാധകരെ ഏറെ ദുഖത്തിലാഴ്ത്തിയിരുന്നു. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടി മലയാളത്തില്‍ മുഖം കാണിച്ച് തുടങ്ങവേയാണ് ഹെലികോപ്റ്റെര്‍ അപകടം ആ പ്രതിഭയെ തട്ടിയെടുത്തത്.
എന്നാല്‍ മലയാളത്തിന്റെ സ്വന്തം ലാലേട്ടന് കൊടുത്ത വാക്ക് പാലിച്ചാണ് ആ നടി യാത്രയായത്. മലയാളത്തിന്റെ ആമിനയായി കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തില്‍ ലാലേട്ടനൊപ്പം തകര്‍ത്തഭിനയിച്ച സൗന്ദര്യ ഇന്നും പ്രേക്ഷകരുടെ ഉള്ളില്‍ വിങ്ങലാണ്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെ പ്രേക്ഷ ഹൃദയം കവര്‍ന്ന സൗന്ദര്യയെ ഇരു കയ്യും നീട്ടിയാണ് കേരളക്കര വരവേറ്റത്. മോഹന്‍ലാലിന്റെ അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് സൗന്ദര്യയെയായിരുന്നു.
എന്നാല്‍ ആ സമയം അമിതാഭ് ബച്ചനോടൊപ്പം സൂര്യവംശത്തില്‍ അഭിനയിച്ചിരുന്നതിനാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സൗന്ദര്യയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ ഇനി ഒരവസരം ലഭിച്ചാല്‍ തീര്‍ച്ചയായും എത്തുമെന്ന് സൗന്ദര്യ അന്നേ വാക്കു നല്‍കിയിരുന്നു. പിന്നീട് കിളിച്ചുണ്ടന്‍ മാമ്പഴത്തിലേക്ക് ഓഫര്‍ ലഭിച്ചപ്പോള്‍ സൗന്ദര്യ കൊടുത്ത വാക്ക് മറന്നില്ല. സിനിമയില്‍ അഭിനയിച്ച് ഏതാനും മാസം തികയും മുന്‍പേ മരണം സൗന്ദര്യയെ തട്ടിയെടുത്തിരുന്നു.
Post Your Comments