CinemaGeneralKollywoodLatest NewsMovie GossipsNEWS

എന്നെ തൊടാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല : അമല പോള്‍

തെന്നിന്ത്യന്‍ മുന്‍നിര ഗ്ലാമര്‍ റാണിയായ അമല പോളിന്‌റെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധക വൃന്ദം. അടുത്തിടെ വാര്‍ത്തകളിലും ഏറെ നിറഞ്ഞു നിന്ന താരമാണ് അമല. സംവിധായകന്‍ വിജയ്‌യുമായുള്ള വിവാഹമോചനം, ആഡംബര വാഹനത്തിന്‌റെ നികുതി വെട്ടിപ്പ് തുടങ്ങി അമല നടത്തിയ ദീര്‍ഘ ദൂര ബുള്ളറ്റ് യാത്ര വരെ വാര്‍ത്താ ലോകത്ത് അമലയെ സ്ഥിര അംഗമാക്കി. അടുത്തിടെ നടന്‍ ബോബി സിംഹയോടൊപ്പം അമല ഗ്ലാമര്‍ വേഷത്തിലെത്തിയ തിരുട്ടുപയലെ 2 എന്ന ചിത്രത്തിലെ ചൂടന്‍ ചിത്രങ്ങളും ഈ താരറാണിയെ വിവാദ ചുഴിയില്‍ പെടുത്തിയിരുന്നു. ശരീരവടിവ് കാണും വിധത്തിലുള്ള പ്രകടനമായിരുന്നു എന്നു പറഞ്ഞ് വിവാദ തീ ആളിക്കത്തിക്കാനും നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ അവരുടെയെല്ലാം വായടപ്പിക്കുന്ന വെളിപ്പെടുത്തലാണ് അമല അടുത്തിടെ നടത്തിയത്.

സിനിമയില്‍ ശാരീരീകമായി അടുത്തിടപഴകേണ്ട ഏറെ സീനുകള്‍ ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ ബോബിയ്ക്ക് തന്‌റെ ശരീരത്തില്‍ തൊടാന്‍ മടിയായിരുന്നെന്നും കെട്ടിപ്പിടിക്കേണ്ട സീനുകളില്‍ ബോബി അറച്ചു മാറിനിന്നെന്നും അമല കൂട്ടിച്ചേര്‍ത്തു. ബോബി ഇങ്ങനെ കാട്ടിയപ്പോള്‍ ബോബി സിന്‍ഹയെ സെറ്റിലുള്ളവര്‍ ചേര്‍ന്ന് ബേബി എന്ന് കളിയാക്കിയതും അമല പങ്കു വയ്ച്ചു. ചിത്രത്തിന്‌റെ ഷൂട്ടിങ് സമയത്ത് താന്‍ ഏറെ ആഹ്ലാദവതിയായിരുന്നെന്നും ഏവരും നല്ല സഹകരണമായിരുന്നെന്നുമാണ് അമല വെളിപ്പെടുത്തിയത്. തന്‌റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ തിരുട്ടുപയലെ പോലുള്ള ചിത്രങ്ങള്‍ തേടി വരണമെന്നുമാണ് അമലയുടെ ആഗ്രഹം.

shortlink

Related Articles

Post Your Comments


Back to top button