സിനിമാ മേഖലയി ഏറ്റവും ശക്തമായ പ്രണയം ചൂണ്ടിക്കാട്ടാന്‍ പറ്റുന്ന ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതത്തെ ആസ്പദമാക്കി നാഗ് അശ്വിന് ഒരുക്കുന്ന മഹാനടി എന്ന സിനിമ റിലീസിന് തയ്യാറെടുക്കുമ്പോള്‍ അധികമാര്‍ക്കും അറിയാത്ത ഇവരുടെ പ്രണയകഥയിലെ ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഏറെ നാള് പ്രണയിച്ച ശേഷം രഹസ്യമായി വിവാഹം ചെയ്ത ഇവരുടെ തീരുമാനം തമിഴ് സിനിമാ ലോകത്തെ ശരിക്കും ഞെട്ടിച്ചിരുന്നു.
ജെമിനി സ്റ്റുഡിയോയില്‍ വച്ചാണ് ജെമിനി ഗണേശനും സാവിത്രിയും കണ്ടുമുട്ടുന്നത്. കാസ്റ്റിങ് അസിസ്റ്റന്റായി ജോലി നോക്കുകയായിരുന്നു ജെമിനി ഗണേശന് അന്നവിടെ. സിനിമയില്‍ അവസരം തേടി വന്ന സാവിത്രിയുടെ ചിത്രങ്ങള്‍ അന്ന് എടുത്തതും അഭിമുഖം നടത്തിയതും ജെമിനി ഗണേശനാണ് എന്നാണ് പറയപ്പെടുന്നത്. അന്ന് സാവിത്രിയുടെ ചിത്രത്തിനൊപ്പം അദ്ദേഹം ഒരു കുറിപ്പെഴുതി.
അത് ഇങ്ങനെ
‘Looks promising if given an opportunity’
മഹാനടി എന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനുമാണ് ജെമിനി ഗണേശനും സാവിത്രിയുമാകുന്നത്.
Post Your Comments