CinemaGeneralNEWS

ഞാന്‍ ധരിച്ചിരുന്ന ‘ദുപ്പട്ട’ എടുത്ത് മാറ്റിയത് ഒരു സ്ത്രീയാണ്; ഞെട്ടലുണ്ടാക്കിയ സംഭവത്തെക്കുറിച്ച് ശോഭന!

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന നായികയായിരുന്നു ശോഭന. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ ശോഭന അഭിനയിച്ചു. തമിഴില്‍ ആദ്യമായി അഭിനയിക്കാന്‍ ചെന്ന അവസരത്തില്‍ തന്റെ ദുപ്പട്ട എടുത്തു മാറ്റിയെന്നും ഇത് ചെയ്തത് ഒരു സ്ത്രീയായിരുന്നുവെന്നും ശോഭന പറയുന്നു, അത് എനിക്ക് തനിക്കു വലിയ ഷോക്ക് ആയിരുന്നുവെന്നും ശോഭന പ്രതികരിച്ചു. അവര്‍ എന്ത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നു അറിയില്ലെന്നും ശോഭന പറഞ്ഞു. നമ്മള്‍ എങ്ങനെ പെരുമാറുന്നുവോ അതിനനുസരിച്ച് സിനിമയിലെ ആളുകള്‍ നമ്മളെ ബഹുമാനിക്കുമെന്നും ശോഭന വ്യക്തമാക്കി. അതില്‍ സ്ത്രീ പുരുഷന്‍ എന്ന തരം തിരിവ് വേണ്ടെന്നും ഒരു അഭിമുഖത്തിനിടെ സംസാരിക്കവേ ശോഭന കൂട്ടിച്ചേര്‍ത്തു.

ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ‘ഏപ്രില്‍ 18’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ആദ്യമായി മലയാളത്തിലെത്തുന്നത്, ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പതിമൂന്ന് വയസ്സായിരുന്നു ശോഭനയുടെ പ്രായം, പിന്നീടു മലയാളത്തിലെ മുന്‍നിര നായികായി മാറിയ ശോഭന മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button