ദേശീയ പുരസ്കാര വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സംവിധായകന് മേജര്‍ രവി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരസ്യമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു മേജര്‍ രവിയുടെ പ്രതികരണം.
ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിക്കവേ മേജര്‍ രവി പ്രതികരിച്ചത് ഇങ്ങനെ
“ദേശീയ പുരസ്കാരം രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങാന്‍ ഏതൊരാള്‍ക്കും ആഗ്രഹമുണ്ടായിരിക്കും. ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കും അവരുടെ കുട്ടികള്‍ പ്രഥമ പൗരനില്‍ നിന്ന് പുരസ്കാരം വാങ്ങിക്കാന്‍. ആ നിമിഷത്തിന്റെ സന്തോഷം അനുഭവിച്ചാല്‍ മാത്രമേ അത് അറിയൂ. എല്ലാവരും വളരെ കഷ്ടപ്പെട്ടാണ് ഡല്‍ഹിയിലേക്ക് എത്തിയത്, ഇവിടെ കണ്ടത് ഒരു മന്ത്രിയുടെ അഹങ്കാരമാണ്. ജനങ്ങളെ സേവിക്കുക എന്നതാണ് മന്ത്രിമാരുടെ ചുമതല. മന്ത്രിമാര്‍ക്ക് ശമ്പളം നല്‍കുന്നത് നാം ഓരോരുത്തരും അടയ്ക്കുന്ന നികുതിപ്പണം കൊണ്ടാണ്. ദേശീയ പുരസ്കാരം നല്‍കുക എന്നത് രാഷ്ട്രപതിയുടെ ചുമതലയില്‍പ്പെട്ട ഒന്നായിരുന്നു.”- മേജര്‍ രവി തുറന്നടിച്ചു.
Post Your Comments