കൊച്ചി: ദേശീയ പുരസ്കാരചടങ്ങ് ബഹിഷ്കരിച്ച അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. ഇന്ന് ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടങ്ങള്‍ സ്വന്തം കലയിലും കഴിവിലും കലാകാരന്മാര്ക്കുള്ള വിശ്വാസത്തെയും നമ്മുടെ ആത്മാഭിമാനത്തെയും അടയാളപ്പെടുത്തുന്നതായി അവർ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
രാജ്യത്തെ മികച്ച കലാകാരന്മാര്ക്കും കലാകാരികള്‍ക്കും ഇരിക്കാനായി ഇന്നലെ അലങ്കരിച്ചിട്ടതാണ് ഈ കസേരകള്‍. ഇന്ന് ഒഴിഞ്ഞു കിടക്കുന്ന ഈ ഇരിപ്പിടങ്ങള്‍ സ്വന്തം കലയിലും കഴിവിലും അവര്‍ക്കുള്ള വിശ്വാസത്തെ അടയാളപ്പെടുത്തുന്നു. നമ്മുടെ ആത്മാഭിമാനത്തെക്കൂടി അടയാളപ്പെടുത്തുന്നു. ഫഹദ് ഫാസില്‍, പാര്‍വ്വതി, സജീവ് പാഴൂര്‍, വി സി അഭിലാഷ്. ഷൈനി ബെഞ്ചമിന്‍ ഇനിയുമുണ്ട് പേരുകള്‍, അഭിവാദ്യങ്ങള്‍.
Post Your Comments