സൂപ്പര്‍ താരം മമ്മൂട്ടി ഒരു ജെന്റില്‍മാനാണ്, കേരളത്തിന്റെ ഒരു മോഡല്‍ അംബാസിഡര്‍. അത് കൊണ്ട് തന്നെ കേരളത്തിലെ ഏതൊരു അച്ഛനമ്മമാര്‍ക്കും അവരുടെ പെണ്മക്കളെ ധൈര്യപൂര്‍വ്വം മമ്മൂട്ടിക്കൊപ്പം അയക്കാം. അങ്കിള്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടു പ്രമുഖ ചാനലില്‍ ചിത്രത്തിന്റെ രചയിതാവ് ജോയ് മാത്യൂ പങ്കുവെച്ച കാര്യങ്ങളാണ് മുകളില്‍ പറഞ്ഞത്.
“മ്മൂട്ടി അഭിനയിച്ചത് കൊണ്ട് അങ്കിള്‍ എന്ന സിനിമയ്ക്ക് ലഭിച്ച റീച്ച് ഭയങ്കരമാണ്. വിതരണത്തിന്റെ കാര്യമായാലും, തിയേറ്റര്‍ ലഭിക്കാനാണെങ്കിലും ജനങ്ങള്‍ക്ക് കയറാന്‍ ആണെങ്കിലും എല്ലാം മമ്മൂട്ടിയുടെ സാന്നിധ്യം സഹായകമായിട്ടുണ്ട്. അങ്കിള്‍ ഒരു മമ്മൂട്ടി ചിത്രമാണെന്നേ പറയുള്ളൂ, ഞാന്‍ സൊസൈറ്റിയോട് പറയാന്‍ ഉദ്ദേശിച്ച കാര്യം മമ്മൂട്ടിയിലൂടെ പുറത്തു വരുമ്പോള്‍ അതിന്റെ റീച്ച് ഭയങ്കരമായിരിക്കും, അങ്ങനെ ഒരു റീച്ച് ഈ സിനിമയ്ക്ക് ലഭിക്കേണ്ട ആവശ്യമുണ്ട്” ജോയ് മാത്യു വ്യക്തമാക്കുന്നു.
ശ്രുതി എന്ന പെണ്‍കുട്ടിക്ക് തന്റെ അച്ഛന്റെ ഏറ്റവും സുഹൃത്തായ കൃഷ്ണകുമാറിനൊപ്പം യാത്ര ചെയ്യേണ്ടി വരുന്നതും, ഇത് മൂലം ശ്രുതിയുടെ മാതാപിതാക്കള്‍ നേരിടുന്ന ആവലാതിയുമാണ് അങ്കിള്‍ എന്ന ചിത്രം കൈകാര്യം ചെയ്യുന്നത്. ഗിരീഷ് ദാമോദര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Post Your Comments