Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralNEWS

ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ സംസ്‌കാരത്തിനുടമകള്‍ ഹിന്ദുക്കളെന്ന് സംവിധായകന്‍ അലി അക്ബര്‍

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ സംസ്‌കാരത്തിനുടമകള്‍ ഹിന്ദുക്കളാണെന്ന് സംവിധായകന്‍ അലി അക്ബര്‍. സനാതന ധര്‍മ്മം പഠിച്ചവരെ തോല്പിക്കാനോ, അടിമയാക്കാനോ കഴിയില്ല. ഭാരതീയര്‍ ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ സംസ്‌കാരത്തിനുടമകളാണ്. പൂര്‍വികതയുടെ മാഹാത്മ്യത്തെ കൂടുതലറിയാന്‍ നാം ശ്രമിക്കണം. ലോകത്തിലെ ഏറ്റവും പ്രാചീനവും സമ്പുഷ്ടവുമായ ശാസ്ത്രമാണ് നമ്മുടെ നാടിന്റേതെന്നും അദ്ദേഹം പറഞ്ഞു.

അലി അക്ബറിനോടോ, ജോസഫിനോടോ ചോദിച്ചാല്‍ അവരുടെ വിശ്വാസപ്രമാണങ്ങളും ജീവിതചര്യയും ഒന്നിന് പുറകെ ഒന്നായി പറഞ്ഞു തരുമെന്നും കൃഷ്ണന്‍ കുട്ടിയോടോ രാമകൃഷ്ണനോടോ ചോദിച്ചാല്‍ വാ പൊളിക്കുമെന്നും അലി അക്ബര്‍ ചൂണ്ടിക്കാണിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അലി അക്ബറിന്റെ പ്രതികരണം.

അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

വേരറിയാത്തവര്‍ ഫലം ഭുജിച്ച് കഴിഞ്ഞു കൂടുന്ന നാട്, ഭൂരിപക്ഷം വരുന്ന ജന വിഭാഗത്തിന് തങ്ങളുടെ ഗ്രന്ഥം ഏതെന്നറിയില്ല, തങ്ങളുടെ ധര്‍മ്മം ഏതെന്നറിയില്ല അറിയുന്നത് വേരില്ലാത്ത ചില ഇസങ്ങള്‍. അതാകട്ടെ കാലഹരണപ്പെട്ടതും… വേര് മുറിച്ച് കളഞ്ഞ ഒരു മരത്തിന് കര്‍മ്മ ചക്രത്തില്‍ യാതൊരു സ്ഥാനവുമില്ല, ആ മരം യജ്ഞം ചെയ്യുന്നില്ല. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ ഓക്സിജന്‍ ആക്കി മാറ്റുന്നില്ല, ജലത്തെ ആഗിരണം ചെയ്യുന്നില്ല വികിരണം ചെയ്യുന്നില്ല. ഒന്നും സൃഷ്ടിക്കുന്നില്ല. ഈ നാടിനൊരു പൈതൃകം ഉണ്ട്, ലോകത്തിലെ ഏറ്റവും പ്രാചീനവും സമ്പുഷ്ടവുമായ ശാസ്ത്രം.. അത് പഠിപ്പിക്കപ്പെടുന്നില്ല, പഠിപ്പിക്കരുതെന്നു മേല്പറഞ്ഞ ഇസക്കാര്‍ നിശ്ചയിച്ചുറപ്പിച്ചതാണ്. ബ്രിട്ടീഷുകാര്‍ തുടങ്ങി വച്ച വിദ്യാഭ്യാസ ഛേദനം. അലി അക്ബറിനോടോ, ജോസഫിനോടോ ചോദിച്ചാല്‍ അവരുടെ വിശ്വാസപ്രമാണങ്ങളും, ജീവിതചര്യയും ഒന്നിന് പുറകെ ഒന്നായി പറഞ്ഞു തരും. കൃഷ്ണന്‍ കുട്ടിയോടോ രാമകൃഷ്ണനോടോ ചോദിച്ചാല്‍ വാ പൊളിക്കും ഇതെങ്ങിനെ സംഭവിച്ചു ഒന്നോര്‍ത്തു നോക്കൂ ചെറുപ്പക്കാരാ നിനക്ക് വേദം അറിയുമോ?രാമായണം അറിയുമോ? മഹാഭാരതം അറിയുമോ? 18 പുരാണങ്ങള്‍ അറിയുമോ? എന്തിന് ബ്രഹ്മം, ഓംകാരം, മോക്ഷം ഇതിനെ ക്കുറിച്ച് വല്ലതും അറിയുമോ സ്വയം ചോദിച്ചു നോക്കൂ. ഇസക്കാര്‍ പറയും ബ്രാഹ്മണ മേധാവിത്വമാണ് എല്ലാത്തിനും കാരണം,ഏകാധിപതിയായ ക്രൂരനായ ഒരു ബ്രാഹ്മണ രാജാവിന്റ പേരൊന്നു പറഞ്ഞു തരാമോ? ജാതിയില്‍ കുറഞ്ഞ നാരായണ ഗുരുവൊക്കെ എങ്ങിനെ ശാസ്ത്രം പഠിച്ചു അദ്ദേഹത്തിന്റെ ചെവിയില്‍ ആരെങ്കിലും ഇയ്യം ഉരുക്കി ഒഴിച്ചിരുന്നുവോ? മുഗളന്മാര്‍ സൃഷ്ടിച്ചെടുത്ത കുറേ അടിമത്ത സമ്പ്രദായങ്ങള്‍ പാവം ബ്രാഹ്മണന്റെ തലയില്‍ കെട്ടിവച്ചത് ഇസക്കാരായ ചരിത്ര ധ്വംസകരാണ് അവര്‍ തന്നെയാണ് പാഠപുസ്തകത്തില്‍ നിന്നും ധര്‍മ്മശാസ്ത്രത്തെ പുറത്താക്കിയതും. കാരണം വ്യക്തമായിരുന്നു സനാതന ധര്‍മ്മം പഠിച്ചവരെ തോല്പിക്കാനോ, അടിമയാക്കാനോ കഴിയില്ല. അവന്‍ പ്രലോഭനത്തിന് വഴങ്ങില്ല ഗാന്ധിജി രാമരാജ്യം എന്നെന്തുകൊണ്ട് പറഞ്ഞു എന്നറിയാന്‍ രാമനെ അറിയണ്ടേ. തന്റെ ഉള്ളില്‍ അതീവ ചൈതന്യം ഉണ്ടെന്നറിയാന്‍ ശാസ്ത്രമറിയണ്ടേ.. ഇന്ന് കാണുന്ന സര്‍വ്വ ഇസങ്ങളെയും വെല്ലുന്ന ഇസം, മനസ്സ്, ശരീരം ഇതൊക്കെ പറഞ്ഞു തന്ന കൃഷ്ണനെ അറിയണ്ടേ…. പ്രിയ സഹോദരരെ നിങ്ങളുടെ പൂര്‍വികതയുടെ മാഹാത്മ്യം അറിയുക എനിക്കതിന്റെ ഒരംശം മാത്രമേ കിട്ടിയുള്ളൂ പ്രായം ഏറുകയും ചെയ്തു… എന്നാലും പഠിക്കുന്നു.. ഓര്‍മ്മ കുറഞ്ഞിട്ടും പലവുരു ചൊല്ലി പഠിക്കുന്നു. അടുത്ത ജന്മം എനിക്ക് കുഞ്ഞിലേ തുടങ്ങണം ഈ സംസ്‌കൃതിയിലൂടെ നീന്തി തുടിയ്ക്കാന്‍. ഒന്ന് പിന്തിരിഞ്ഞു നോക്കുക നിങ്ങള്‍ ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ സംസ്‌കാരത്തിനുടമകളാണ്. നിവര്‍ന്നു നില്‍ക്കുക. മുറിച്ച വേരില്‍ നിന്നും പുതിയ തളിരില ജനിക്കും… വേരുകള്‍ തേടി മനസ്സിന്റെ കൊട്ടിയടക്കപ്പെട്ട ജന്നല്‍ ഒന്ന് തുറന്നിടുക… നനുത്ത കാറ്റായി വരും ഓംകാരം. എല്ലാവര്‍ക്കും നന്ദി. നല്ലത് വരട്ടെ. നാട്ടുക്കൂട്ടം നന്നാവട്ടെ. മതമല്ല മാനവികതയാണ് ഭാരതീയത അതു തന്നെയാണ് ധര്‍മ്മവും.

അലി അക്ബര്‍

shortlink

Related Articles

Post Your Comments


Back to top button